ബോളിവുഡ് നിർമാതാവ് ബോണി കപൂറിന്റെ വീട്ടിലെ രണ്ട് ജോലിക്കാർക്ക് കൂടി കോവിഡ് 19 ഫലം പോസിറ്റീവ്.

നേരത്തെ ഒരു ജോലിക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബോണി കപൂർ മക്കളായ ജാൻവിക്കും ഖുശിക്കുമൊപ്പം ക്വാറന്റീനിൽ പോവുകയാണെന്ന് വ്യക്തമാക്കിയിരുന്നു. 

ജാൻവി കപൂറിന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം ബോണി കപൂർ അറിയിച്ചത്. ലോക്ക്ഡൗൺ തുടങ്ങിയ ശേഷം തങ്ങൾ വീട് വിട്ട് പുറത്ത് പോയിട്ടില്ലെന്നും  തങ്ങൾക്ക് രോഗ ലക്ഷണങ്ങളില്ലെന്നും ഇവർ വിശദമാക്കിയിരുന്നു.  

ചരൺ സാഹു എന്ന ജോലിക്കാരനാണ് ആദ്യം കോവിഡ് രോ​ഗം സ്ഥിരീകരിച്ചത്. മൂന്ന് പേർക്കും പ്രത്യക്ഷമായ രോ​ഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഇവരോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു

Content Highlights : Boney Kapoor’s 3 house helps test positive for coronavirus Jhanvi Khushi Boney In Quarantine