ല്‍മാന്‍ ഖാനും താനും അകല്‍ച്ചയിലാണെന്ന് തുറന്ന് പറഞ്ഞ്‌ നിര്‍മാതാവ് ബോണി കപൂര്‍. ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്. 

തന്റെ മകന്‍ അര്‍ജുന്‍ കപൂറിനെ സിനിമയിലേക്ക് കൊണ്ടു വന്നത് സല്‍മാനാണെന്നും എന്നാല്‍ പിന്നീട് തങ്ങള്‍ അകല്‍ച്ചയിലായെന്നും ബോണി കപൂര്‍ പറഞ്ഞു.

അര്‍ജുന് നടനാകണമെന്ന് ആഗ്രഹം ഇല്ലായിരുന്നു. അവന് സംവിധായകന്‍ ആകണമെന്നായിരുന്നു ആഗ്രഹം. അവനെ സിനിമയില്‍ കൊണ്ടുവരണമെന്ന് ഞാനൊരിക്കലും ആലോചിച്ചിരുന്നില്ല. അങ്ങനെയിരിക്കുമ്പോള്‍ ഒരിക്കല്‍ എനിക്ക് സല്‍മാന്റെ ഒരു കോള്‍ വന്നു. അര്‍ജുന്‍ സിനിമയില്‍ അഭിനയിച്ചാല്‍ നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. സല്‍മാനാണ് അവന് ചിറകുകള്‍ നല്‍കിയത്. പിന്നീട് ഞങ്ങള്‍ തമ്മില്‍ പരസ്പരം അകന്നു. ഇപ്പോള്‍ അത്ര രസത്തിലല്ല.- ബോണി കപൂര്‍ പറഞ്ഞു.

അര്‍ജുന്‍ കപൂറും സല്‍മാന്റെ സഹോദരി അര്‍പിതാ ഖാനും ഒരു കാലത്ത് പ്രണയത്തിലായിരുന്നു. ആ ബന്ധം തകരുകയും അര്‍പിത ആയുഷ് ശര്‍മയെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് അര്‍ജുന്‍ സല്‍മാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്റെ മുന്‍ഭാര്യയും നടിയുമായ മലൈക അറോറയുമായി പ്രണയത്തിലായി. ഇവര്‍ തമ്മിലുള്ള ബന്ധം സല്‍മാന് താല്‍പര്യമില്ലെന്നും ഇത് ബോണി കപൂറും സല്‍മാനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമായെന്നും അഭ്യൂഹങ്ങളുണ്ട്.

Content Highlights: Boney Kapoor opens about Relationship with salman Khan, Arjun Kapoor