'പേരുപോലും മാറ്റുന്നില്ല, എല്ലാം കോപ്പി പേസ്റ്റ്'; റീമേക്കുകളുടെ പരാജയത്തിൽ ബോണി കപൂർ


ദക്ഷിണേന്ത്യൻ സിനിമകൾ റീമേക്ക് ചെയ്യുമ്പോൾ ഹിന്ദി പ്രേക്ഷകർക്ക് യോജിച്ച ഉത്തരേന്ത്യൻ ചേരുകവകൾ കൂടി ചേർക്കണം. ഇന്ത്യ മുഴുവൻ അംഗീകരിക്കുന്ന ഒരു സിനിമ നിങ്ങൾ ചെയ്യണം എങ്കിലേ അത് പ്രേക്ഷകർ സ്വീകരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബോണി കപൂർ | ഫോട്ടോ: എ.എഫ്.പി

ഴിഞ്ഞ കുറച്ചുകാലങ്ങളായി ബോളിവുഡിന് അത്ര നല്ലകാലമല്ല. ഇറങ്ങുന്ന ചിത്രങ്ങൾ എല്ലാം പരാജയപ്പെടുന്നു. ആദ്യദിനങ്ങളിൽ മികച്ച അഭിപ്രായം നേടുന്ന ചിത്രങ്ങൾക്ക് പോലും പിന്നീട് പ്രേക്ഷകരെ ആകർഷിക്കാനാവുന്നില്ല. റീമേക്ക് ചിത്രങ്ങളുടേയും സ്ഥിതി ഇതുതന്നെ. അതേസമയം ബോളിവുഡിന് സ്വാധീനമുള്ള ഇടങ്ങളിലെല്ലാം തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങൾ വെന്നിക്കൊടി പാറിക്കുകയും ചെയ്തിരിക്കുന്നു. ഈ വിഷയത്തിൽ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് പ്രശസ്ത നിർമാതാവ് ബോണി കപൂർ.

ചില ദക്ഷിണേന്ത്യൻ സിനിമകളുടെ ഹിന്ദി റീമേക്കുകൾ വിജയിക്കാത്തതിന്റെ ഒരു കാരണം അവ കോപ്പി പേസ്റ്റ് ചെയ്തതാണ് എന്നാണ് ബോണി കപൂർ അഭിപ്രായപ്പെട്ടത്. ഒരു ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിക്രം വേദയുടെയും ജേഴ്സിയുടെയും പേരുകൾ പോലും അതുപോലെ തന്നെ കോപ്പിയടിച്ചിരിക്കുന്നു. കൂടാതെ ദക്ഷിണേന്ത്യൻ സിനിമകൾ റീമേക്ക് ചെയ്യുമ്പോൾ ഹിന്ദി പ്രേക്ഷകർക്ക് യോജിച്ച ഉത്തരേന്ത്യൻ ചേരുകവകൾ കൂടി ചേർക്കണം. ഇന്ത്യ മുഴുവൻ അംഗീകരിക്കുന്ന ഒരു സിനിമ നിങ്ങൾ ചെയ്യണം എങ്കിലേ അത് പ്രേക്ഷകർ സ്വീകരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി ചിത്രങ്ങളാണ് മുമ്പ് ബോണി കപൂറിന്റെ നിർമാണക്കമ്പനി ബോളിവുഡിൽ അവതരിപ്പിച്ചിട്ടുള്ളത്. അമിതാഭ് ബച്ചന്റെ പിങ്ക് എന്ന ചിത്രം തമിഴിൽ 'നേർകൊണ്ട പാർവൈ' എന്ന പേരിൽ അജിത്തിനെ നായകനാക്കി നിർമിച്ചത് ബോണി കപൂറാണ്. മഹേഷ് ബാബു നായകനായ പോക്കിരി 'വാണ്ടഡ്' എന്ന പേരിലും ഒക്കഡു 'തേവർ' എന്ന പേരിലും തെലുങ്കിലെ സൂപ്പർ ഹിറ്റ് ചിത്രം ശുഭല​ഗ്നം 'ജുദായി' എന്ന പേരിലും നിർമിച്ചത് ബോണി കപൂറാണ്.

മകളായ ജാൻവി നായികയായി അഭിനയിക്കുന്ന മിലി ആണ് ബോണി കപൂർ നിർമിച്ച് പുറത്തിറങ്ങാനുള്ള ചിത്രം. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ഹെലന്റെ റീമേക്ക് ആണ് ഈ ചിത്രം. സർവൈവൽ ത്രില്ലറായ മിലി നവംബർ 4 ന് തിയേറ്ററുകളിൽ എത്തും.'ഹെലന്റെ' സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്.

Content Highlights: boney kapoor on remake films failure, bollywood movie failure, vikram vedha and jursey


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented