ബോളിവുഡ് നിർമാതാവായ ബോണി കപൂറിന്റെ 65-ാം പിറന്നാളാണിന്ന്.  അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ശ്രീദേവിയുടെ വിയോ​ഗത്തിന് ശേഷം വലിയ ആഘോഷങ്ങളിൽ നിന്നെല്ലാം വി‌ട്ട് നിൽക്കുകയാണ് ബോണി കപൂർ. മാത്രമല്ല പൊതു വേദികളിൽ സംസാരിക്കുന്നതിനിടയിൽ ശ്രീദേവിയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം എല്ലായ്പ്പോഴും വികാരാധീനനാകാറുണ്ട്.

1955 ലാണ് ബോണി കപൂർ ജനിച്ചത്. നിർമാതാവ് സുരീന്ദർ കപൂറിന്റെ മകനാണ് അദ്ദേഹം. ന‌ടൻമാരായ അനിൽ കപൂർ, സഞ്ജയ് കപൂർ എന്നിവർ സഹോദരങ്ങളാണ്. ഹം പാഞ്ച് എന്ന സിനിമയിലൂടെ നിർമാണ രം​ഗത്തെത്തി. ശ്രീദേവിയും അനിൽ കപൂറും പ്രധാനവേഷത്തിലെത്തിയ മിസ്റ്റർ ഇന്ത്യ എന്ന ചിത്രം അദ്ദേഹത്തിന്റെ മൂന്നാമത്തെ സിനിമയാണ്. മിസ്റ്റർ ഇന്ത്യയ്ക്ക് ശേഷമാണ് ഇവർ തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്. അന്ന് ബോണി കപൂർ വിവാഹിതനായിരുന്നു. മോന കപൂറായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ.

ശ്രീദേവിയും ബോണി കപൂറും തമ്മിലുള്ള പ്രണയം ഒരു തുറന്ന പുസ്തകമായിരുന്നു. ഇതെക്കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെയായിരുന്നു.

'ശ്രീദേവിയെ ആദ്യമായി സ്‌ക്രീനില്‍ കണ്ടപ്പോള്‍ മുതല്‍ ഞാന്‍ അവരുമായി പ്രണയത്തിലായി. ഏകപക്ഷീയമായ ഒരു പ്രണയമായിരുന്നു തുടക്കത്തില്‍. അവരെ കാണാന്‍ ഞാന്‍ ചെന്നൈയിലേക്ക് പോയി. ആ കാലത്ത് ശ്രീദേവി സിനിമയില്‍ ഏറെ തിരക്കുള്ള ഒരു അഭിനേത്രിയാണ്. ശ്രീദേവിയെ കാണുമ്പോള്‍ അവര്‍ക്ക് ചുറ്റും ഒരു പ്രഭാവലയമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവര്‍ക്ക് പുറകെ ഞാന്‍ അലഞ്ഞു. എകദേശം പന്ത്രണ്ട് വര്‍ഷങ്ങളെടുത്തു അവര്‍ക്കരികില്‍ എത്താന്‍.

 
 
 
 
 
 
 
 
 
 
 
 
 

❤️❤️❤️❤️❤️❤️

A post shared by Sridevi Kapoor (@sridevi.kapoor) on

മിസ്റ്റർ ഇന്ത്യയിൽ അഭിനയിക്കാൻ ശ്രീദേവിയു‌ടെ അമ്മ ആവശ്യപ്പെട്ടത് 8 ലക്ഷമായിരുന്നു. ശ്രീദേവിയായിരുന്നു അന്ന് ഇന്ത്യയിൽ ഏറ്റവും പ്രതിഫലം പറ്റുന്ന ന‌ടി. അവർ എട്ട് ലക്ഷം ആവശ്യപ്പെട്ടപ്പോൾ ഞാൻ 11 ലക്ഷം തരുമെന്ന് മറുപടി പറഞ്ഞു. എനിക്ക് അൽപ്പം ഭ്രാന്തുണ്ടെന്നാണ് അന്ന് ശ്രീദേവി കരുതിയത്. ആവശ്യപ്പെട്ടതിനേക്കാൾ കൂടുതൽ പ്രതിഫലം നൽകിയതായിരുന്നു കാരണം. 

 
 
 
 
 
 
 
 
 
 
 
 
 

A post shared by Sridevi Kapoor (@sridevi.kapoor) on

മിസ്റ്റർ ഇന്ത്യയുടെ സമയത്ത് ഞാൻ ശ്രീ​ദേവിയു‌ടെ കാര്യങ്ങൾ നന്നായി ശ്രദ്ധിച്ചു. ഏറ്റവും നല്ല വസ്ത്രങ്ങളിൽ അവളെ മനോഹരിയായി കാണാൻ ആ​ഗ്രഹിച്ചു. സിനിമ പൂർത്തിയായതിന് ശേഷം ഞാൻ എന്റെ മുൻഭാര്യയോടെ് പറഞ്ഞു, ഞാൻ ശ്രീദേവിയെ സ്നേഹിക്കുന്നു എന്ന്.

ശ്രീദേവി ബാക്കിവെച്ച ശൂന്യത ഒന്നുകൊണ്ടും നികത്താനാവില്ല. അവള്‍ ഉണ്ടാക്കി വെച്ച സല്‍പേരും നല്ല ഓര്‍മകളുമാണ് ഞങ്ങള്‍ക്ക് കൂട്ടായിട്ടുള്ളത്. ശ്രീദേവിയുടെ മരണശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ജാന്‍വിയുടെ ആദ്യ സിനിമ കാണാന്‍ അവള്‍ കാത്തുനിന്നില്ലല്ലോ എന്നതാണ് ഏറ്റവും വലിയ ദുഖം. അര്‍ജുനും അന്‍ഷുലയും ജാന്‍വിയെയും ഖുശിയെയും അംഗീകരിച്ചു എന്നത് ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണ്.- ബോണി കപൂര്‍ പറഞ്ഞു

 
 
 
 
 
 
 
 
 
 
 
 
 

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

A post shared by Sridevi Kapoor (@sridevi.kapoor) on

ബോണി കപൂറിന് ആദ്യഭാര്യ മോനാ കപൂറിലുണ്ടായ മക്കളാണ് ന‌ടൻ അര്‍ജുന്‍ കപൂറും അന്‍ഷുല കപൂറും. മോനയില്‍ നിന്ന് വിവാഹമോചനം നേടിയതിന് ശേഷമാണ് ബോണി കപൂര്‍ ശ്രീദേവിയെ വിവാഹം കഴിക്കുന്നത്. അര്‍ജുന് അന്ന് പതിനൊന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കരുതാന്‍ അര്‍ജുന് ഇഷ്ടമല്ലായിരുന്നു. കാന്‍സര്‍ ബാധിച്ച് 2005 ല്‍ അമ്മ അന്തരിച്ചിട്ടും അച്ഛനെ ആശ്രയിക്കാന്‍ അര്‍ജുനും സഹോദരി അന്‍ഷുലയും തയ്യാറായില്ല. ശ്രീദേവി ജീവിച്ചിരിക്കുമ്പോള്‍ അര്‍ജുന്‍ അര്‍ധ സഹോദരിമാരുമായി ഒരു തരത്തിലുമുള്ള ബന്ധം പുലര്‍ത്തിയിരുന്നില്ല. എന്നാൽ ശ്രീദേവിയു‌ടെ മരണവാർത്ത കേട്ടയു‌ടൻ അർജുൻ കപൂർ പിതാവിന് അരികിൽ എത്തുകയും മരണാനന്തര ചടങ്ങുകൾ ചെയ്യുകയും ചെയ്തു. പിന്നീട് അർധ സഹോ​ദരിമാർക്ക് താങ്ങും തണലുമായി നിന്നത് അർജുനും സഹോദരി അൻഷുലയുമാണ്.

Content Highlights: Boney Kapoor Bithday when he confessed his love for sridevi to wife Mona