നിര്‍മാതാവ് ബോണി കപൂറിന്റെയും മക്കളുടേയും കോവിഡ് ഫലം നെഗറ്റീവ്. കപൂര്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. തന്റെയും മക്കളുടെയും കോവിഡ് 19 ഫലം നെഗറ്റീവ് ആണെന്നും കോവിഡ് പോസിറ്റീവ് ആയിരുന്ന വീട്ടിലെ 3 ജോലിക്കാരും സുഖം പ്രാപിച്ചുവെന്നും ബോണി കപൂര്‍ ട്വീറ്റ് ചെയ്തു. മുംബൈ പോലീസിനും സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ട്വീറ്റ്.

3 വീട്ടുജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 14 ദിവസത്തെ വീട്ടുനിരീക്ഷണത്തിലായിരുന്നു ബോണി കപൂറും മക്കളായ ജാന്‍വി കപൂറും ഖുശി കപൂറും. ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം തങ്ങള്‍ വീട് വിട്ട് പുറത്ത് പോയിട്ടില്ലെന്നും രോഗ ലക്ഷണങ്ങളില്ലെന്നും ഇവര്‍ വിശദമാക്കിയിരുന്നു. കോവിഡ് സ്ഥിരീകരിച്ച ജോലിക്കാര്‍ക്ക് പ്രത്യക്ഷമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.

Content Highlights : boney kapoor and daughters tested covid 19 negative tweet