ശ്രീദേവിയുടെ പിറന്നാള്‍ ദിനത്തില്‍ വിതുമ്പലോടെ ഭര്‍ത്താവ് ബോണികപൂറും, മകള്‍ ജാന്‍വിയും. ശ്രീദേവിയുടെ 55ാം ജന്മദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ബോണികപൂറും മക്കളായ ജാന്‍വിയും ഖുഷിയും. ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച മിസ്റ്റര്‍ ഇന്ത്യയുടെ പ്രദര്‍ശനത്തിനാണ് മൂവരും എത്തിയത്. അനില്‍ കപൂര്‍, ശ്രീദേവി എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തിയ ഹിന്ദി ചിത്രമാണ് മിസ്റ്റര്‍ ഇന്ത്യ.

വിതുമ്പലോടെയാണ് ബോണി ശ്രീദേവിയെ പറ്റിയുള്ള ഓര്‍മ്മ പങ്കു വെച്ചത്. ഫെബ്രുവരിയില്‍ ദുബായില്‍ വെച്ചാണ് ശ്രീദേവി മരണമടഞ്ഞത്.

'അവള്‍ ബാക്കിവെച്ച ശൂന്യത ഒന്നുകൊണ്ടും നികത്താനാവില്ല. അവള്‍ ഉണ്ടാക്കി വെച്ച സല്‍പേരും നല്ല ഓര്‍മകളുമാണ് ഞങ്ങള്‍ക്ക് കൂട്ടായിട്ടുള്ളത്.' കരച്ചിലൊതുക്കിയാണ് ബോണി കപൂര്‍ ശ്രീദേവിയെ കുറിച്ച് പറഞ്ഞ് തീര്‍ത്തത്. കേട്ട് നിന്ന ജാന്‍വിക്കും വിതുമ്പല്‍ അടക്കാന്‍ സാധിച്ചില്ല. 1963-ല്‍ ജനിച്ച ശ്രീദേവി തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും തന്റെ അഭിനയ മികവുകൊണ്ട് വിസ്മയം തീര്‍ത്ത വ്യക്തിയാണ്. 

content highlights: Boneykapoor about sreedevi, sreedevi 55 birthday, jhanvikapoor and boney kapoor, Mr India