-
ചെന്നെെ: നടൻ രജനികാന്തിന്റെ വീട്ടില്‍ ബോബ് വച്ചിട്ടുണ്ടെന്ന് സന്ദേശം. പോയസ് ഗാർഡനിലെ രജനിയുടെ വസതിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതവ്യക്തി പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നു.
തൊട്ടുപിന്നാലെ രജനിയുടെ വീട്ടിലെത്തി പോലീസെത്തി തിരച്ചിൽ നടത്തിയപ്പോൾ ബോംബിന്റെ സാന്നിധ്യമൊന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശമാണിതെന്ന അനുമാനത്തിലാണ് പോലീസ്. എന്തായാലും പോലീസിനെ കബളിപ്പിച്ച അജ്ഞാതനെതിരേ കേസെടുത്തിട്ടുണ്ട്.
2018-ലും രജനിയുടെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജസന്ദേശം പോലീസിന് ലഭിച്ചിരുന്നു. മുഖ്യമന്ത്രി ഇ. പളനി സാമിയുടെയും രജനിയുടെയും വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അന്ന് ലഭിച്ച സന്ദേശം. സംഭവത്തിൽ 21 വയസ്സുള്ള ഒരു യുവാവ് അറസ്റ്റിലാവുകയും ചെയ്തു.
content Highlights: Bomb threat to Superstar Rajanikanth's house Poes Garden Chennai


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..