ബോളിവുഡിന് രക്ഷയില്ല, ദീപാവലി റിലീസിനോടും മുഖം തിരിച്ച് പ്രേക്ഷകര്‍


അജയ് ദേവ്ഗൺ, അക്ഷയ് കുമാർ | ഫോട്ടോ: AFP

കഴിഞ്ഞ കുറച്ചുകാലമായി ബോക്‌സോഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബോളിവുഡില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ പരാജയപ്പെടുകയാണ്. കോവിഡിലേറ്റ തിരിച്ചടിക്ക് ശേഷം സൗത്തിന്ത്യന്‍ ചിത്രങ്ങള്‍ രാജ്യമൊട്ടാകെ മികച്ച വിജയം നേടുമ്പോഴും ബോളിവുഡിലെ സൂപ്പര്‍താര ചിത്രങ്ങള്‍ പോലും നിരാശപ്പെടുത്തുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ചുരുക്കം സിനിമകള്‍ മാത്രമാണ് സാമ്പത്തിക വിജയം നേടിയത്. ആദ്യ ദിനം പോലും പ്രേക്ഷകരെ തിയേറ്ററിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഒട്ടുമിക്ക ചിത്രങ്ങള്‍ക്കും സാധിക്കുന്നില്ല.

പ്രീ ടിക്കറ്റ് ബുക്കിങിലും കനത്ത തിരിച്ചടിയാണ് ചിത്രങ്ങള്‍ നേരിടുന്നത്. അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ രാം സേതു, അജയ് ദേവ്ഗണിന്റെ താങ്ക് ഗോഡ് എന്നീ ചിത്രങ്ങളുടെ ബുക്കിങ് ആരംഭിച്ചിട്ടും പ്രേക്ഷകരുടെ ഭാഗത്തുനിന്നും തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. ഒക്ടോബര്‍ 25-ന് ദീപാവലി റിലീസായാണ് രണ്ടുചിത്രങ്ങളും എത്തുന്നത്.



അഭിഷേക് ശര്‍മയാണ് രാം സേതു സംവിധാനം ചെയ്യുന്നത്. നുസ്രത്ത് ബറുച്ച, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. പുരാവസ്തു ഗവേഷകന്റെ വേഷത്തിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്. രാമായണത്തിലെ രാമസേതുവിനെക്കുറിച്ച് നടത്തുന്ന അന്വേഷണവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ആക്ഷന്‍-അഡൈ്വഞ്ചര്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആമസോണ്‍ പ്രൈമിനൊപ്പം കുമാര്‍ കാപേയുടെ ഗുഡ് ഫിലിംസ് അബണ്‍ഡാറ്റിയ എന്റര്‍ടെയ്ന്‍മെന്റ്, ലൈക പ്രൊഡക്ഷന്‍സ് എന്നിവ ചേര്‍ന്നാണ്.

അജയ് ദേവ്ഗണ്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, രാകുല്‍ പ്രീത് സിംഗ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഇന്ദ്രകുമാറാണ് താങ്ക് ഗോഡ് ഒരുക്കിയിരിക്കുന്നത്. ടീ സീരീസും മാരുതി ഇന്റര്‍നാഷ്ണലും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlights: bad phase of Bollywood films continues with the disastrous advance bookings for Diwali releases


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented