മുംബൈ: ലുഡോ, കാർവാൻ എന്നീ സിനിമകളുടെ എഡിറ്റർ അജയ് ശർമ അന്തരിച്ചു. കൊവിഡ് ബാധയെത്തുടർന്ന് ഡൽഹി രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കൊവിഡ് രൂക്ഷമായതിനെത്തുടർന്ന് രണ്ട് ആഴ്ചയായി അദ്ദേഹം ഐസിയുവിലായിരുന്നു.

ഒരു പതിറ്റാണ്ടോളം ഹിന്ദി ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ചിരുന്നു അജയ് ശർമ. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗം ബോളിവുഡിൽ വലിയ ഞെട്ടൽ ആണ് സൃഷ്ടിച്ചിരിക്കുന്നത്. ചെറിയ കാലം കൊണ്ടുതന്നെ മികച്ച ഒരുപാട് സിനിമകളിൽ പ്രവർത്തിച്ച് ശ്രദ്ധനേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ലുഡോ, കാർവാൻ, ജഗ്ഗാ ജാസൂസ്, തും മിലേ, ഇന്ദു കി ജവാനി എന്നിവയാണ് അജയ് ശർമയുടെ പ്രധാനപ്പെട്ട സിനിമകളിൽ ചിലത്. തപ്സി പന്നു നായികയായി എത്തുന്ന രശ്മി റോക്കറ്റ് ആണ് അവസാനമായി പ്രവർത്തിച്ച ചിത്രം. സംവിധായകൻ അനുരാഗ് ബസു, തിരക്കഥാകൃത്ത് അനിരുദ്ധ് ഗുഹ തുടങ്ങിയവർ ട്വിറ്ററിലൂടെ വിയോഗകുറിപ്പുകൾ രേഖപ്പെടുത്തി.

Content highlights :bollywood editor ajay sharma dies due to covid 19 from the movies carvan and ludo