ബോളിവുഡ് നടി സുജാത കുമാര്‍അന്തരിച്ചു.അര്‍ബുദബാധിതയായ സുജാത ഞായറാഴ്ച്ച രാത്രി 11.26 നാണ് മരിച്ചത്‌. സുജാതയുടെ സഹോദരി സുചിത്ര കൃഷ്ണമൂര്‍ത്തിയാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്‌. ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരി സുജാത കുമാര്‍ ഞങ്ങളെ വിട്ടുപിരിഞ്ഞു. ഞങ്ങള്‍ക്കിത് നികത്താനാവാത്ത നഷ്ടമാണ്. സുചിത്ര ട്വിറ്ററില്‍ കുറിച്ചു.

 FFG

2012ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ബോളിവുഡ് സിനിമയില്‍ ശ്രീദേവിയുടെ സഹോദരിയായി അഭിനയിച്ചിരുന്നു. ശ്രീദേവിയുടെ ശക്തമായ തിരിച്ചു വരവായിരുന്ന ചിത്രത്തില്‍ സൂജാത കുമാറിന്റെ വേഷം ശ്രദ്ധേയമായിരുന്നു.

സുജാത കുമാര്‍ ദീര്‍ഘ നാളുകളായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. മുബൈ ലീലാവതി ആശുപത്രിയിലാണ് ചികിത്സ നേടിയിരുന്നത്. ആഗസ്റ്റ് 18 ന് അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് സുജാതയെ ഐ.സി.യുവില്‍ പ്രവേശിപ്പിചിരുന്നു. സുജാത കുമാറിന്റെ സഹോദരി ഈ വിവരം സമുഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയും പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യതിരുന്നു.

ഞായറാഴ്ച്ച കാലത്ത് 11 മണിക്ക് ജുഹുവില്‍ വെച്ച് നടത്തും

രാഞ്ചന, ഗുസാരിഷ് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിച്ചുണ്ട്. അനില്‍ കപൂര്‍ കേന്ദ്ര കഥാപാത്രം കൈകാര്യം ചെയ്ത 24 എന്ന ടീ.വി ഷോയിലും സൂജാത അഭിനയിച്ചിരുന്നു.

content highlights:  bollywood actress sujatha kumar died english vinglish actress died, 5raanjana, guzaarish anil kapoors tv show 24