'ഇല്ല അവർ മരിച്ചിട്ടില്ല; ഈ കുപ്രചരണങ്ങള്‍ ഒന്ന് നിര്‍ത്തൂ'


സിനിമാ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ കോമല്‍ നാഹ്തയാണ് ഈ വ്യാജ വാര്‍ത്ത ആദ്യം ട്വിറ്ററില്‍ പങ്കുവച്ചത്.

സെലിബ്രിറ്റികളെ കൊല്ലാതെ കൊല്ലുന്നത് സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന വിനോദങ്ങളില്‍ ഒന്നാണ്. എത്ര അക്കിടി പിണഞ്ഞാലും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കും ചിലര്‍. ബോളിവുഡിന്റെ പഴയകാല താരസുന്ദരി മുംതാസാണ് ഈ ക്രൂരതയുടെ ഏറ്റവും ഒടുക്കത്തെ ഇര.

സിനിമാ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ കോമല്‍ നാഹ്തയാണ് ഈ വ്യാജ വാര്‍ത്ത ആദ്യം ട്വിറ്ററില്‍ പങ്കുവച്ചത്. ഒരുപാട് പേര്‍ അത് ഏറ്റെടുത്തു. ചിലര്‍ റീട്വീറ്റ് ചെയ്തു. ചിലര്‍ വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും പങ്കുവച്ച് പ്രിയതാരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കാട്ടുതീ പോലെ പടര്‍ന്ന വാര്‍ത്ത ഒടുവില്‍ കെട്ടടങ്ങിയത് സംവിധായകന്‍ മിലാപ് സാവേരി വിശദീകരണവുമായി വന്നപ്പോഴാണ്.

'കേട്ട വാര്‍ത്തകള്‍ ശരിയല്ല. മുംതാസ് ആന്റി ജീവിച്ചിരിപ്പുണ്ട്. പൂര്‍ണ ആരോഗ്യവതിയായി തന്നെ. ഇപ്പോള്‍ അവരുമായും അവരുടെ ബന്ധവുമായും സംസാരിച്ചതേ ഉള്ളൂ. ഇപ്പഷാഴത്തെ ഈ കുപ്രചരണങ്ങള്‍ ഒന്ന് അവസാനിച്ചാല്‍ മതി എന്ന ആഗ്രഹമേ അവര്‍ക്കുള്ളൂ'-മിലാപ് ട്വീറ്റ് ചെയ്തു.

പിന്നീട് കോമല്‍ നാഹ്ത തന്നെ തന്റെ ആദ്യ ട്വീറ്റിന് ക്ഷമാപണവുമായി വന്നു.

അറുപതുകളിലും എഴുപതുകളിലും ബോളിവുഡ് അടക്കിവാണ താരമായിരുന്നു മുംതാസ്. ഖിലോന, ദോ രാസ്‌തെ തുടങ്ങിയവായിരുന്നു അക്കാലത്തെ ശ്രദ്ധേയമായ ചില ചിത്രങ്ങള്‍. ഇതില്‍ ഖിലോനയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു.

മയൂര്‍ മാധ്‌വാനിയെ വിവാഹം കഴിച്ചശേഷം 1977 ഓടെ സിനിമയില്‍ സജീവമായിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം 1990ലാണ് ഒരു സിനിമയില്‍ മുഖം കാണിച്ചത്. ഡേവിഡ് ധവാന്റെ ആന്ദിയാന്‍. അതായിരുന്നു അവസാനം അഭിനയിച്ച ചിത്രം. പിന്നീട് 2010ല്‍ പുറത്തിറങ്ങിയ വണ്‍ എ മിനിറ്റ് എന്ന ഡോക്യുഡ്രാമയില്‍ സ്വന്തം ജീവിതം അവതരിപ്പിച്ചു.

Content Highlights: Bollywood Actress Mumtaz is alive, wants death rumours to stop says Director Milap Zaveri

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented