കഥ മോഷ്ടിച്ചു; കങ്കണ റണാവത്തിനെതിരെ പരാതിയുമായി എഴുത്തുകാരന്‍ ആഷിഷ് കൗള്‍


1 min read
Read later
Print
Share

മണികര്‍ണിക റിട്ടേണ്‍സ്: ദി ലെജന്‍ഡ് ഓഫ് ദിഡ്ഡയുടെ കഥ കങ്കണ മോഷ്ടിച്ചതാണെന്നാണ് ആഷിഷിന്റെ അവകാശവാദം.

കങ്കണ റണാവത്ത്‌

ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പരാതി ഉന്നയിച്ച് എഴുത്തുകാരൻ ആഷിഷ് കൗൾ. പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ മണികർണിക റിട്ടേൺസ്: ദി ലെജൻഡ് ഓഫ് ദിഡ്ഡയുടെ കഥ കങ്കണ മോഷ്ടിച്ചതാണെന്നാണ് ആഷിഷിന്റെ അവകാശവാദം. ദിഡ്ഡ : ദി വാരിയർ ഓഫ് ക്വീൻ എന്ന ജീവചരിത്രത്തിന്റെ പകർപ്പവകാശം തനിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. പരാതിയിൽ കങ്കണയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണിപ്പോൾ. നിർമാതാവ് കമൽ ജെയിൻ, കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി എന്നിവരുടെ പേരുകളും പരാതിയിൽ പരാമർശിക്കുന്നുണ്ട്.

''ഇന്ന് ഞാൻ ജീവിതത്തിലെ പുതിയ ഒരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. വൈറ്റ് കോളർ കുറ്റകൃത്യങ്ങൾക്കെതിരായ ഒരു യാത്ര. എന്റെ ബൗദ്ധിക സ്വത്തവകാശവും നീതിയും നിസ്സാരമായി, നഗ്നമായി ലംഘിക്കപ്പെട്ടതിനെതിരെ''... എന്ന് ആഷിഷ് കൗൾ ഒരു പ്രസ്താവനയിൽ പറയുന്നു. പണവും അധികാരവും കൈവശമുള്ളവർ നിയമത്തെ വളച്ചൊടിക്കുകയും എഴുത്തുകാരന്റെ അവകാസങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.

പ്രശസ്തരായ വ്യക്തികൾക്കെതിരെ ഒരു സാധാരണക്കാരന് രംഗത്തെത്താൻ എളുപ്പമല്ലെന്നും ആഷിഷ് തുറന്നു സമ്മതിക്കുന്നു. 2019-ൽ പുറത്തിറങ്ങിയ മണികർണിക : ദി ക്വീൻ ഓഫ് ഝാൻസിയുടെ രണ്ടാം ഭാഗമെന്ന നിലയിലാണ് പുതിയ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ആദ്യചിത്രം സംവിധാനം ചെയ്തത് രാധാ കൃഷ്ണ, ജഗർലമുഡി കങ്കണ റണാവത്ത് എന്നിവർ ചേർന്നാണ്. ആ ചിത്രവും പല വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു റിലീസ് ചെയ്തത്.

Content highlights :bollywood actress kangana ranaut stole a story accuses writer ashish kaul

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chithha and Shivarajkumar

1 min

വാർത്താസമ്മേളനത്തിനിടെ സിദ്ധാർത്ഥിനെ ഇറക്കിവിട്ടു; കന്നഡ സിനിമയ്ക്കായി മാപ്പപേക്ഷിച്ച് ശിവരാജ് കുമാർ

Sep 29, 2023


Kannur Squad

2 min

എങ്ങും മികച്ച പ്രതികരണം; മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് 160-ൽ നിന്ന് 250-ൽ പരം തിയേറ്ററുകളിലേക്ക്

Sep 29, 2023


vishal

2 min

‘മാര്‍ക്ക് ആന്റണി’യുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി നൽകിയത് ലക്ഷങ്ങൾ; അഴിമതി ആരോപണവുമായി വിശാൽ

Sep 29, 2023


Most Commented