Photo | Instagram, Rajkumar Rao
ബോളിവുഡ് താരങ്ങളായ രാജ്കുമാർ റാവുവും പത്രലേഖയും വിവാഹിതരാകുന്നു. നവംബർ 10, 11, 12 തീയതികളിലാകും വിവാഹചടങ്ങുകൾ നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഏതാണ്ട് 10 വർഷത്തിലധികമായി ഇരുവരും പ്രണയത്തിലാണ്.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും താരം സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ വാലന്റൈൻ ദിനത്തിൽ പത്രലേഖയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രാജ്കുമാർ റാവു സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്- "വാലന്റൈൻ ദിനാശംസകൾ പ്രിയ പത്രലേഖ. നീയില്ലാതെ എന്റെ ജീവിതം പൂർണമാവുകയില്ല. എന്നെ പൂർണനാക്കിയതിന് നന്ദി. എന്നും മികച്ചത് ചെയ്യാൻ എന്നെ പ്രചോദിപ്പിക്കുന്നതിന് നന്ദി. എന്നെ എപ്പോഴും ഭ്രാന്തമായി പൊട്ടിച്ചിരിപ്പിക്കുന്നതിന് നന്ദി."
ബോളിവുഡിന് പുറത്തും ഏറെ ആരാധകരുള്ള താരമാണ് രാജ്കുമാർ റാവു. ഹം ദോ ഹമാരേ ദോയെന്ന ചിത്രമാണ് രാജ്കുമാര് റാവുവിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ബധായി ദോ, മോണിക്ക, ഓ മൈ ഡാർലിങ്ങ് എന്നിവയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.
രാജ്കുമാർ റാവുവിന്റെ നായികയായി സിറ്റി ലൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് പത്രലേഖ സിനിമിയിലെത്തുന്നത്. ലവ് ഗെയിംസ്, ബദ്നാം ഗലി, നാനു കി ജാനു എന്നിവയാണ് പത്രലേഖയുടെ ശ്രദ്ധേയ ചിത്രങ്ങൾ.
Content Highlights : Bollywood Actors Rajkummar Rao And Patralekhaa To Get Married In November
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..