കേസിന് ആസ്പദമായ വീഡിയോ. Photo Courtesy: instagram
മുംബൈ: രാത്രി മാസ്ക്കില്ലാതെ ബൈക്കില്‍ ചുറ്റിയടിച്ച ബോളിവുഡ് താരം വിവേക് ഒബ്റോയിക്കെതിരേ പോലീസ് കേസെടുത്തു. വാലന്റൈന്‍സ് ഡേയില്‍ രാത്രി ജുഹുവിലൂടെയായിരുന്നു വിവേക് ഒബ്റോയിയുടെ യാത്ര. വിവേക് ഒബ്റോയ് തന്നെയാണ് ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഇതിനെ തുടര്‍ന്നാണ് ഫെബ്രുവരി പത്തൊന്പതിന് പോലീസ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് ജുഹു പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.
മോട്ടോര്‍ വാഹന നിയമപ്രകാരവും കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയമവും അനുസരിച്ചാണ് കേസെടുത്തത്. ഈ രണ്ട് വകുപ്പുകളും പ്രകാരം സാന്റ ക്രൂസ് പോലീസ് വിവേകില്‍ നിന്ന് അഞ്ഞൂറ് രൂപ പിഴ ഈടാക്കിയിട്ടുണ്ട്.
വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതോടെ വിവേക് ഒബ്റോയിക്കെതിരേ വലിയ വിമര്‍ശമാണ് ഉയരുന്നത്. സംസ്ഥാനത്ത് കോവിഡ് രൂക്ഷമായി തുടരുമ്പോള്‍ ഇതുപോലുള്ള ഒരു നടന് ഇത്തരത്തില്‍ ഉത്തരവാദിത്വമില്ലാതെ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നതായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശം. കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതോടെ മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുവര്ക്കെിതിരേ പോലീസ് കര്‍ശന നടപടി സ്വീകരിച്ചുവരികയാണ്. ഫെബ്രുവരി പത്തൊന്‍പത് വരെ പതിനഞ്ച് ലക്ഷത്തിലേറെ പേരില്‍ നിന്ന് 317943400 രൂപയാണ് പോലീസ് മാസ്ക്ക് ധരിക്കാത്തതിന് പിഴയായി ഈടാക്കിയത്.
Content Highlights: Bollywood Actor Vivek Oberoi Fines For riding bike without mask on Valentine's Day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..