Photo | Instagram, Vikrant Massey
ബോളിവുഡ് നടൻ വിക്രാന്ത് മാസെ വിവാഹിതനായി. ശീതൾ താക്കൂറാണ് വധു. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ആർഭാടങ്ങൾ ഒഴിവാക്കി രജിസ്റ്റർ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 2019 ഡിസംബറിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. വിക്രാന്ത് തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.
വിക്രാന്തിന്റെ ഏറ്റവും പുതിയ ചിത്രം ലവ് ഹോസ്റ്റൽ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. സാന്യ മൽഹോത്ര നായികയായെത്തുന്ന ചിത്രം ദുരഭിമാനക്കൊലയാണ് പ്രമേയമാക്കിയിരിക്കുന്നത്. ഫെബ്രുവരി 25ന് സീ5ലൂടെയാണ് ചിത്രത്തിന്റെ റിലീസ്. ദേവാംഗ് ബവ്സറിന്റെ ബ്ലാക്കൗട്ട്, സന്തോഷ് ശിവന്റെ മുംബൈക്കർ, പവൻ കിർപലാനിയുടെ ഗ്യാസ് ലൈറ്റ് എന്നിവയാണ് വിക്രാന്തിന്റെ മറ്റ് പുതിയ പ്രോജക്ടുകൾ.
Content Highlights : Bollywood Actor Vikrant Massey and Sheetal Thakur registered their marriage
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..