Taapsee Pannu|Instagram
വാക്കുകളും ഓര്‍മകളും തീരുന്നില്ല. ബാക്കിയാക്കി ഒത്തിരി സ്വപ്‌നങ്ങളും- ബോളിവുഡ് നടി താപ്‌സി പന്നു അന്തരിച്ച നടന്‍ ഋഷി കപൂറിനെക്കുറിച്ച് വികാരധീനയായി പങ്കുവച്ച കുറിപ്പില്‍ നിന്നാണിത്.
പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഹാട്രിക്കിനെക്കുറിച്ച് പറയാനും താപ്‌സി മറന്നില്ല. ഒപ്പം അദ്ദേഹത്തിന് സ്‌നേഹത്തില്‍ പൊതിഞ്ഞ ശ്രദ്ധാഞ്ജലിയും നടി അറിയിച്ചു. ഋഷി കപൂറിനെ ആലിംഗനം ചെയ്യുന്ന ഫോട്ടോയാണ് നടി കുറിപ്പിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഇവരൊന്നിച്ച് അഭിനയിച്ച 'മുള്‍ക്ക്' എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് എടുത്ത ചിത്രമാണിത്.
'അദ്ദേഹത്തിനൊപ്പമുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം. രണ്ട് പ്രാവശ്യം ഈ മനുഷ്യനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചു. ആ സമയത്ത് ഇദ്ദേഹം എനിക്ക് തന്ന വെട്ടിതുറന്നുള്ള ആത്മാര്‍ഥമായ വാക്കുകള്‍ ഇപ്പോഴും എന്റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അദ്ദേഹം കളിയാക്കുമ്പോഴും അതിലെ സ്‌നേഹം ആസ്വദിക്കാതിരിക്കാന്‍ കഴിയില്ല. ഞാന്‍ കേട്ടിട്ടുള്ളതില്‍ ഏറ്റവും ആസ്വാദകരമായ കഥകള്‍ അദ്ദേഹത്തില്‍ നിന്നുമാണ് വന്നത്. വെട്ടിതുറന്നുള്ള സംസാരത്തില്‍ എന്നെ വെല്ലുന്ന ഒരേയൊരു സഹപ്രവര്‍ത്തകനാണ് അദ്ദേഹം. സര്‍, നമ്മുടെ ഹാട്രിക്ക് ബാക്കിയായി. എനിക്കുറപ്പുണ്ട് അദ്ദേഹത്തെ ഞാന്‍ എവിടെയെങ്കിലും വെച്ച് വീണ്ടും കാണുമെന്നും ഈ സ്‌നേഹം അന്നും ഇതേ ചിരിയോടെ എനിക്ക് കിട്ടുമെന്നും' എന്നാണ് നടി ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.
താപ്‌സിയുടെ ആദ്യ ബോളിവുഡ് സിനിമയായ ചശ്‌മേ ബദൂറിലാണ് ആദ്യമായി ഇവര്‍ ഒന്നിച്ചഭിനയിക്കുന്നത്. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2018-ല്‍ ഇറങ്ങിയ മുള്‍ക്ക് എന്ന സിനിമയില്‍ ഋഷി കപൂറിന്റെ മരുമകളുടെ വേഷമായിരുന്നു താപ്‌സി ചെയ്തത്.
Content Highlights: Bollywood Actor Taapsee Pannu shares memories with Rishi Kapoor


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..