
Salman Khan|Instagram
ബോളിവുഡ് നടന് സല്മാന് ഖാന് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ കുതിരയ്ക്ക് ഭക്ഷണം കൊടുക്കുന്നതാണ് വീഡിയോയില്‍ ഒപ്പം അത് സല്‍മാനും രുചിച്ച് നോക്കുകയാണ്. വളരെ ആസ്വദിച്ച് കുതിരയുടെ ഭക്ഷണം കഴിക്കുകയാണ് സല്മാന്.
പനവലിലുള്ള തന്റെ ഫാംഹൗസില്‍ ഐസോലേഷനില്‍ കഴിയുകയാണ് സല്മാന് ഖാന് ഇപ്പോള്‍. 'എന്റെ പ്രിയതമയോടൊപ്പം പ്രാതല്‍' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കുതിരയ്ക്ക് പുല്ല് കൊടുക്കുന്നതിനൊപ്പം സല്‍മാനും കുറച്ച് എടുത്ത് ചവച്ച് നോക്കുന്നുണ്ട്. കൊള്ളാം, നല്ല രുചിയുണ്ടെന്നും സല്മാന് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.
വീഡിയോ ഇതിനോടകം തന്നെ ലക്ഷങ്ങള്‍ കണ്ടുകഴിഞ്ഞു. അതേസമയം, ട്വിറ്റര്‍ പങ്കുവെച്ച മറ്റൊരു വീഡിയോയില്‍ കുതിര സവാരി നടത്തുന്ന സല്‍മാനെയും കാണാം.
Content Highlights: Bollywood actor Salman Khan tastes horse food and says its damn good
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..