ക്തിമാൻ പരമ്പരയിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ മുകേഷ് ഖന്ന മരണപ്പെട്ടു എന്ന രീതിയിലുള്ള വാർത്തകൾ അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടിരുന്നു. എന്നാൽ അത്തരം വാർത്തകൾ തെറ്റാണെന്നും താൻ മരിച്ചിട്ടില്ലെന്നും വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിൽ ആണ് തനിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്നും ആരോഗ്യവാനാണെന്നും പറഞ്ഞത്.

' നിങ്ങളുടെ അനുഗ്രഹംകൊണ്ട് ഞാൻ പൂർണ ആരോഗ്യവാനാണ്, സുരക്ഷിതനാണ്. എനിക്ക് കൊവിഡ് 19 ഇല്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമില്ല. ആരാണ് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതെന്ന് അറിയില്ല. അതിനുപിന്നിലെ ഉദ്ദേശ്യം എന്തെന്നും അറിയില്ല.' അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

ഇത്തരം തെറ്റായ പ്രവൃത്തികൾ അതിരുവിടുന്നുവെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.ശക്തിമാനിലൂടെയും പിന്നീട് മാഹാഭാരതത്തിലെ ഭീഷ്മ എന്ന കഥാപാത്രത്തിലൂടെയുമാണ് മുകേഷ് ഖന്ന ശ്രദ്ധിക്കപ്പെടുന്നത്. രാജാധിരാജ എന്ന മലയാളചിത്രത്തിലും താരം വേഷമിട്ടിരുന്നു.

Content highlights :bollywood actor mukesh khanna replied about rumours in he is no more