-
രാജ്യത്ത് കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കെ, ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികളും പിന്തുണയും കരുത്തുമേകിയും കൊറോണ ദുരിതാശ്വാസഫണ്ടുകളിലേക്ക് സംഭാവന ചെയ്തും സിനിമാതാരങ്ങളും പങ്കാളികളാകുന്നു. അക്കൂട്ടത്തില്‍ വ്യത്യസ്തനാവുകയാണ് ബോളിവുഡ് നടന് കാര്‍ത്തിക് ആര്യന്. കോവിഡ് 19നെ അതിജീവിച്ചവരുമായി സംവദിക്കുന്ന ഒരു ഓണ്‍ലൈന്‍ ഷോയുമായാണ് കാര്‍ത്തിക് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
കോകി പൂഛേഗാ എന്നാണ് ഷോയുടെ പേര്. ഗുജറാത്തില്‍ ആദ്യമായി കൊറോണയെ അതിജീവിച്ച സുമിതി സിംഗ് ആയിരുന്നു ഷോയിലെ ആദ്യ അതിഥി. കാനഡയിലെ നോര്‍ത്തേണ്‍ ലൈറ്റ്സ് സന്ദര്‍ശിച്ച് മടങ്ങിയതായിരുന്നു അവര്‍. ഇന്ത്യയിലെത്തിയ ശേഷം 14 ദിവസം ഐസോലേഷനില്‍ കഴിഞ്ഞു. എന്നിട്ടും അവര്‍ക്ക് രോഗം പിടിപെട്ടു. ഐസോലേഷന് കാലം കഴിഞ്ഞ ഉടനെ പനിച്ചതിനെത്തുടര്ന്ന് ആശുപത്രിയില്‍ പോയി ടെസ്റ്റ് ചെയ്തപ്പോള്‍ കൊറോണ പോസിറ്റീവ് ആണെന്നു കാണുകയായിരുന്നു. സ്വന്തം വാഹനത്തില്‍ താന്‍ ഒറ്റയ്ക്കാണ് പോയതെന്നും കുടുംബത്തിലെ മറ്റാര്‍ക്കും പകരരുതെന്നു കരുതിയാണ് അങ്ങനെ ചെയ്തതെന്നും സുമിതി പറയുന്നുണ്ട്. അത്രയും കരുതലെടുത്തതിനാല് അവര്‍ക്കാര്‍ക്കും പകര്‍ന്നില്ല. രോഗവിമുക്തയായി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഏവരും പ്രശംസിച്ചു. കാര്‍ത്തിക്കിന്റെ ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉറ്റ സുഹൃത്തായ ജാൻവി കപൂറും നടനെ പ്രശംസിക്കുന്നുണ്ട്.
ഇതിനു പുറമെ കൊറോണ വൈറസ് പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും കാര്‍ത്തിക് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഒരു കോടി രൂപയും കാര്‍ത്തിക് ആര്യന് നല്‍കിയിരുന്നു.
Content Highlights : bollywood actor karthik aryan chats with corona virus survivors online show viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..