കങ്കണ അമ്മയ്‌ക്കൊപ്പം | photo: twitter/ @nishidube
അമ്മയെക്കുറിച്ച് ഹൃദ്യമായ കുറിപ്പുകളുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയാണ് നടിയുടെ പ്രതികരണം. നിര്‍ഭയവും വിട്ടുവീഴ്ചയില്ലാത്തതുമായ മനോഭാവം തനിക്ക് ലഭിച്ചത് അമ്മയിലൂടെയാണെന്ന് താരം പറഞ്ഞു.
അമ്മ ആശ ഇപ്പോഴും സാധാരണ ജീവിതമാണ് നയിക്കുന്നതെന്നും തനിക്ക് കരുത്ത് പകരുന്നത് അമ്മയാണെന്നും നടി വ്യക്തമാക്കി. 25 വര്‍ഷത്തിലധികം അധ്യാപികയായിരുന്ന അമ്മ കൃഷിക്കായും ധാരാളം സമയം ചെലവാക്കിയിരുന്നുവെന്നും നടി ചൂണ്ടിക്കാട്ടി.
നിരവധി രാഷ്ട്രീയക്കാരും ബിസിനസുകാരും ഒക്കെയുള്ള കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. 25 വര്‍ഷത്തിലധികം അധ്യാപികയായിരുന്നു അമ്മ. ദിവസവും ഏഴെട്ട് മണിക്കൂറുകള്‍ കൃഷിക്കായി അമ്മ മാറ്റിവെക്കാറുണ്ട്. വീട്ടില്‍ ഒരുപാട് പേര്‍ വരാറുണ്ട്. ഇവര്‍ക്കൊക്കെ അമ്മ ചായയും പലഹാരവും നല്‍കും, കങ്കണ കുറിച്ചു.
അമ്മയെപ്പറ്റിയുള്ള ചില പരിഭവങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. തന്റെ ഫിലിം സെറ്റുകളില്‍ വരാനോ പുറത്ത് നിന്ന് ഭക്ഷണം കഴിക്കാനോ ഒന്നും അമ്മയ്ക്ക് താത്പര്യം ഇല്ലെന്ന് കങ്കണ പറഞ്ഞു. വീട്ടിലെ ഭക്ഷണമാണ് അമ്മ കഴിക്കാന്‍ ഇഷ്ടപ്പെടുന്നത്. മുംബൈയില്‍ താമസിക്കാനോ വിദേശത്തേയ്ക്ക് പോകാനോ അമ്മയ്ക്ക് ഇഷ്ടമില്ലെന്നും താരം കുറിച്ചു.
അതേസമയം, 'എമര്‍ജന്‍സി'യാണ് കങ്കണയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നതും കങ്കണ തന്നെയാണ്.
റിതേഷ് ഷായാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജി.വി പ്രകാശാണ് സംഗീത സംവിധായകന്‍. മണികര്‍ണികയ്ക്ക് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
Content Highlights: bollywood actor kangana ranaut about her mother
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..