ഓക്സിജൻ സഹായപ്രവർത്തനങ്ങളിൽ പങ്കുചേരാനുള്ള ശ്രമത്തിലാണ് നടൻ ഹർഷവർദ്ധൻ റാണേ. ഓക്സിജൻ കോൺസൺട്രേറ്ററുകൾ വാങ്ങാൻ വേണ്ടി താരം തന്റെ മഞ്ഞ നിറത്തിലുള്ള റോയൽ എൻഫീൽഡ് ബൈക്ക് വിൽക്കാനൊരുങ്ങുകയാണ്. ബൈക്ക് വിറ്റ് ലഭിക്കുന്ന പണംകൊണ്ട് മെഡിക്കൽ ഓക്സിജൻ വാങ്ങി കൊവിഡ് രോഗികൾക്ക് നൽകാനാണ് താരം തീരുമാനിച്ചിരിക്കുന്നത്.

തന്റെ ഇൻസ്റ്റഗ്രാമിൽ ബൈക്കിന്റെ ചിത്രവും ആവശ്യവും അറിയിച്ചുകൊണ്ട് അദ്ദേഹം പോസ്റ്റിടുകയുണ്ടായി. ആവശ്യക്കാരെ സഹായിച്ച് നമുക്ക് കൊവിഡിനെ നേരിടാമെന്നും ഹൈദ്രാബാദിലെ മികച്ച ഓക്സിജൻ കോൺസൺട്രേറ്ററുകൾ കണ്ടെത്താൻ തന്നെ സഹായിക്കണമെന്നും അദ്ദേഹം പോസ്റ്റിൽ കുറിക്കുന്നു. കഴിഞ്ഞ വർഷം താരത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സുഹൃത്തുക്കളോടും മറ്റും ഹൈദരാബാദിലെ നല്ല കോൺസൺട്രേറ്ററുകൾ കണ്ടെത്താൻ സഹായിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചിരുന്നു. സനം തേരി കസം എന്ന ചിത്രത്തിലൂടെയാണ് ഹർഷവർദ്ധൻ സിനിമാലോകത്തേക്കെത്തുന്നത്.

Content highlights :bollywood actor harshvardhan rane is trading his royal enfield bike for oxygen concentrators