Ayushmann Khurrana|Instagram
കൊറോണ വൈറസ് എന്ന മഹാമാരിയോട് വിശ്രമമില്ലാതെ പോരാടുന്ന രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാന. ഒരു കവിത എഴുതിയാണ് നടന്‍ തന്റെ കൃതജ്ഞത അറിയിച്ചത്.
'ഇത് എല്ലാ മുന്‍നിര പോരാളികള്‍ക്കും വേണ്ടിയാണ്... സ്വന്തം ജീവന്‍ പോലും പണയം വെച്ച് കൊറോണ വൈറസിനെതിരെ ഞങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി പോരാടുന്ന, സംരക്ഷിക്കുന്നവര്‍ക്ക് വേണ്ടിയാണ്' എന്നാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിക്ക് ആയുഷ്മാന്‍ കൊടുത്ത അടിക്കുറിപ്പ്. എന്റെ കൃതജ്ഞത അറിയിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഈ വരികള്‍ എഴുതിയത്. ഞാനും നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. ഇന്ത്യ മുഴുവനും നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. ജയ് ഹിന്ദ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടക്കാരുടെ പ്രതിസന്ധിയെക്കുറിച്ച് പറഞ്ഞാണ് ആയുഷ്മാന്‍ കവിത തുടങ്ങുന്നത്. തുടര്‍ന്ന് വലിയ ബില്‍ഡിങ്ങുകളില്‍ അടച്ചിരിക്കുന്ന ആളുകളെക്കുറിച്ചും ഈ സാഹചര്യം വരാന്‍ നമ്മള്‍ ഓരോത്തരും ഉത്തരവാദികളാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ നമ്മള്‍ക്കെല്ലാവര്‍ക്കും കൂട്ടായ ഉത്തരവാദിത്ത്വമുണ്ട്.
A post shared by Ayushmann Khurrana (@ayushmannk) on
ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് സേന തുടങ്ങിയ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഓരോരുത്തരെയും സല്യൂട്ട് ചെയ്യുന്നു. ഇതെല്ലാം അവസാനിച്ച് കഴിയുമ്പോള്‍ ഇതില്‍ പ്രവര്‍ത്തിച്ച എല്ലാ മുന്‍നിര പോരാളികള്‍ക്കും അവരര്‍ഹിച്ച ബഹുമാനം നല്‍കണമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
'ഒരു ജോലിയും ചെറുതല്ല, ഇത് എല്ലാവരും ഓര്‍മയില്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും', അദ്ദേഹം തുടര്‍ന്നു. 'എന്നെ പോലുള്ളവര്‍ പേരില്‍ മാത്രമാണ് ബോളിവുഡ് ഹീറോസ്, എന്നാല്‍ അവരാണ് ശരിക്കുള്ള ഹീറോസ്'.
ഈ മഹാമാരിക്കെതിരെ ആരോഗ്യപ്രവര്‍ത്തകരും മറ്റും മുന്നില്‍ നിന്ന് പോരാടുമ്പോള്‍ നമ്മള്‍ അവര്‍ക്ക് വേണ്ടി ഇപ്പോള്‍ ചെയ്യേണ്ടത്, വീട്ടിലിരിക്കുക മാത്രമാണ്, അദ്ദേഹം അവസാനിപ്പിച്ചു.
Content Highlights: Bollywood actor Ayushmann Khurrana writes poem thanking frontline warriors of corona virus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..