മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ബറോസ് വീണ്ടും ചര്‍ച്ചയാവുകയാണ്. മുതിര്‍ന്ന ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചത്. 'മോഹന്‍ലാലിന്റെ ആദ്യ സംവിധാനസംരംഭമായ ബറോസിന് വലിയ വിജയവും ഉയര്‍ച്ചയും ഉണ്ടാകട്ടെ' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. വൈകാതെ മോഹന്‍ലാലിന്റെ മറുപടിയും എത്തി: ' സര്‍, നിങ്ങളുടെ വൈകാരികത നിറഞ്ഞ വാക്കുകള്‍ നന്ദിയോടെ ഞാന്‍ ഉള്‍ക്കൊള്ളുന്നു. ഹൃദയസ്പര്‍ശിയായ അങ്ങയുടെ വാക്കുകള്‍ ഞാന്‍ സ്വീകരിക്കുന്നു. അങ്ങയുടെ അനുഗ്രഹം ഞാന്‍ എല്ലായ്‌പ്പോഴും വിലമതിക്കുന്നു. നിങ്ങളോടുള്ള എന്റെ ബഹുമാനവും ആരാധനയും ഇനിയും തുടരും.'' 

സിനിമയുടെ പ്രഖ്യാപനം വന്നയുടനെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണുണ്ടായിരുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബറോസിന്റെ ചിത്രീകരണം മാര്‍ച്ച് 24-ന് ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ തന്നെ അറിയിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രമായ ബറോസ് എന്ന ഭൂതത്തിന്റെ വേഷത്തിലെത്തുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു  പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഒപ്പം ചില സ്പാനിഷ് താരങ്ങളും ഒന്നിക്കുന്നു.  ആശിര്‍വാദ് സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോവയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

Amitabh Bachchan Sir, it is with great gratitude that I accept your passionate message. Your thoughtfulness always...

Posted by Mohanlal on Tuesday, 23 March 2021

Content highlights : bollywood actor amitabh bachan wishing mohanlal for the movie barroz