Photo: PTI| Mathrubhumi Library
പബ്ജി അടക്കമുള്ള 118 ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ പുതിയ മൾട്ടിപ്ലെയർ ഗെയിമുമായി രംഗത്തു വരികയാണ് നടൻ അക്ഷയ്കുമാർ. ഫൗജി എന്നാണ് ഗെയിമിനു പേരു നൽകിയിരിക്കുന്നത്. ഫസ്റ്റ്ലുക്ക് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഫിയർലെസ് ആന്റ് യുണൈറ്റഡ് ഗാർഡ്സ് എന്നതിന്റെ ചുരുക്കപ്പേരാണ് ഫൗജി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിർഭർ പദ്ധതിയുടെ ഭാഗമായാണ് പുതിയ ഗെയിം അവതരിപ്പിച്ചിരിക്കുന്നത്. വിനോദത്തിനു പുറമെ പട്ടാളക്കാരുടെ ത്യാഗങ്ങളെക്കുറിച്ചും ഈ ആക്ഷൻ ഗെയിമിലൂടെ കളിക്കാർക്ക് അറിയാനാകും. വരുമാനത്തിന്റെ 20 ശതമാനം ഭാരത് ക വീർ ട്രസ്റ്റിന് സംഭാവനയായി നൽകുമെന്നും അക്ഷയ്കുമാർ പറഞ്ഞു.
അതേസമയം അക്ഷയ്കുമാറിന്റെ പുതിയ സംരംഭത്തെക്കുറിച്ച് മറ്റൊരു വിവാദവും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഗെയിമിന്റെ ഫസ്റ്റ്ലുക്കിലെ ചിത്രം കോപ്പിയടിച്ചതാണെന്നും ഇന്റർനെറ്റിൽ മുമ്പേ തന്നെ ഈ ചിത്രം ലഭ്യമാണെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ ഇതു സംബന്ധിച്ച് ഗെയിമിന്റെ നിർമാതാക്കൾ പ്രതികരിച്ചിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..