-
രാജ്യം കൊറോണ വൈറസിനെ പ്രതിരോധിക്കാനുളള തീവ്രപരിശ്രമങ്ങളിലാണ്. അതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊറോണയെ പ്രതിരോധിക്കാനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളുടെ ഉദാരമായ സംഭാവന നരേന്ദ്ര മോദി തേടിയിരുന്നു. ഇപ്പോള്‍ ബോളിവുഡ് നടന് അക്ഷയ്കുമാര്‍ സംഭാവന നല്‍കുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്തു വന്നിരിക്കുകയാണ്.
25 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് നടന് സംഭാവന നല്‍കുന്നത്. വിവരങ്ങള്‍ ട്വിറ്റിറിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഈ സമയത്ത് ആളുകളുടെ ജീവനാണ് വില കല്പിക്കേണ്ടതെന്നും അതിനു തനിക്കു കഴിയുന്നത് ചെയ്യുകയാണെന്നും അക്ഷയ്കുമാര്‍ ട്വീറ്റ് ചെയ്തു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ബുദ്ധിമുട്ടിലായ ദിവസവേതനക്കാര്‍ക്ക് സഹായമായി ഒരു കോടി രൂപ നല്‍കുമെന്ന് നടന് നാഗാര്‍ജുനയും അറിയിച്ചു.
അതേസമയം കേരള സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്കും സംഭാവനകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സിനിമാമേഖലയിലെ പ്രമുഖരും സുഹൃത്തുക്കളുമാണ് ഇതിനു തുടക്കം കുറിച്ചിരിക്കുന്നത്.
Content Highlights : bollywood actor akshay kumar contributes 25 crores to PM's corona virus relief fund
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..