മുംബൈ : ദീര്‍ഘകാലം ആമിര്‍ഖാന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന അമോസ് (60) അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. ശാരീരിക അസ്വസ്ഥകളെത്തുടര്‍ന്ന് ഹോളി ഫാമിലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ 25 വർഷമായി ആമിർ ഖാനൊപ്പം അമോസ് ജോലി ചെയ്ന്നു. അമോസിന്റെ ആകസ്മിക മരണത്തില്‍ ആകെ അസ്വസ്ഥനാണെന്നും ജീവിതത്തിലെ വലിയൊരു നഷ്ടമാണെന്നും ആമിര്‍ പറഞ്ഞു. ഭാര്യയും രണ്ടു മക്കളുമാണ് അമോസിനുള്ളത്.

Content Highlights : bollywood actor aamir khan's assistant amos dies