യം രവി, അരവിന്ദ് സാമി എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ബോഗന്‍ തിയേറ്ററുകളിലെത്തിയിട്ട് രണ്ട് ദിവസം പോലുമായില്ല. അതിനുള്ളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഫെയ്സ്ബുക്കില്‍ ലൈവായി തകര്‍ത്തോടുകയാണ്. 

അമേരിക്കയിലുള്ള ചിത്രത്തിന്റെ ഡിസ്ട്രിബ്യൂട്ടറാണ് സംഗതി ആദ്യം കണ്ടുപിടിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുത്തിയതെന്ന് സംവിധായകന്‍ ലക്ഷ്മണ്‍ പറയുന്നു.
 
പൈറസി തടയാനായി ഞങ്ങള്‍ ചിത്രത്തിന്റെ റിലീസിന് മുന്‍പുതന്നെ ആകാവുന്ന മുന്‍കരുതലുകളെല്ലാം കൈക്കൊണ്ടതാണ്. ഒരുപാട് വെബ്‌സൈറ്റുകള്‍ കണ്ടെത്തുകയും ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തമിള്‍ റോക്കേഴ്‌സ് ഞങ്ങളെ വെല്ലുവിളിച്ചു. ചിത്രത്തിന്റെ റിലീസ് ഏതാനും സമയം കഴിഞ്ഞപ്പോള്‍ തന്നെ ഫെയ്‌സ്ബുക്കില്‍ ലൈവായി വരാന്‍ തുടങ്ങി. വല്ലാത്ത അവസ്ഥയാണിത്. 

പ്രൊഡ്യൂസര്‍ കൗണ്‍സിലില്‍ എനിക്ക് കുറച്ച് നിര്‍ദ്ദേശങ്ങള്‍ വയ്ക്കാനുണ്ട്. എന്റെ അഭിപ്രായത്തില്‍ സിനിമാ തിയേറ്ററുകളില്‍ ടിക്കറ്റ് കൗണ്ടറിനൊപ്പം ഒരു പ്രത്യേക ഡിവിഡി കൗണ്ടര്‍ കൂടി തുടങ്ങണം. സിനിമാ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ ചിത്രത്തിന്റെ ഡിവിഡിയും നല്‍കാം. 40 രൂപ ഈടാക്കിയാല്‍ മതി. വ്യാജനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ആകുമെന്നാണ് എന്റെ നിഗമനം. ഡിവിഡിയില്‍ നിന്നുള്ള വരുമാനം നിര്‍മാതാക്കള്‍ക്ക് ലഭിക്കട്ടെ. അത് മറ്റൊരു വഴിക്ക് പോകില്ലലോ. തിയേറ്ററില്‍ പോയി കാണണം എന്ന് കരുതുന്നവര്‍ പോകാതിരിക്കില്ല. 

എന്തുകൊണ്ടാണ് ഇവിടെ ഹോളിവുഡ് നിലവാരമുള്ള ചിത്രങ്ങള്‍ ഉണ്ടാകാത്തതെന്ന് പലരും ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് ഞങ്ങള്‍ സിനിമ തിയേറ്ററുകളിലെത്തിക്കുന്നത്. വരുമാനത്തിന്റെ ഒരു വലിയ ശതമാനം പൈറസിക്കാര്‍ ഇല്ലാതാക്കുന്നു. ഈ പ്രതിസന്ധി തുടര്‍ന്നുപോയാല്‍ അടുത്ത അടുത്ത തലമുറ സിനിമയെടുക്കാന്‍ പോലും ധൈര്യപ്പെടുകയില്ല- ലക്ഷ്മണ്‍ പറയുന്നു.