ബോബ് സഗെറ്റ് | Photo: AFP
മയാമി: യു.എസിൽ 1980-കളിലും 90-കളിലും ഏറെ ജനപ്രീതി നേടിയ ‘ഫുൾ ഹൗസ്’ ടെലിവിഷൻ സീരീസ് താരവും ഹാസ്യനടനുമായ ബോബ് സഗെറ്റിയെ (65) മരിച്ചനിലയിൽ കണ്ടെത്തി. ഫ്ളോറിഡയിലെ ഹോട്ടൽമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്. അമേരിക്കയുടെ പിതാവ് എന്ന് ഒരുകാലത്ത് ജനങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു.
മയക്കുമരുന്ന് ഉപയോഗിച്ചതിന്റെയോ കൊലപാതകശ്രമത്തിന്റെയോ തെളിവുകളൊന്നും മുറിയിൽനിന്ന് കിട്ടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മരിക്കുന്നതിന്റെ തലേദിവസം ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. 1956-ൽ ഫിലാഡൽഫിയയിലാണ് ബോബിന്റെ ജനനം. മൂന്നു മക്കളുണ്ട്. രണ്ടാംഭാര്യ കെല്ലി റിസ്സോയ്ക്കൊപ്പമായിരുന്നു താമസം. എട്ടു സീസണുകളിലായാണ് ‘ഫുൾ ഹൗസ്’ സീരീസ് സംപ്രേഷണം ചെയ്തിരുന്നത്.
Content Highlights: Bob Saget found dead, American standup comedian actor passed away, full house film
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..