Bob Dylan| Photos: Mathrubhumi Archives
ന്യൂയോര്‍ക്ക്: ഗായകനും ഗാനരചയിതാവും എഴുത്തുകാരനും സാഹിത്യ നോബല്‍ ജേതാവുമായ ബോബ് ഡിലനെതിരേ ലൈംഗികാരോപണം. അമേരിക്കന്‍ സ്വദേശിയായ സ്ത്രീയാണ് ന്യൂയോര്‍ക്ക് കോടതിയില്‍ ബോബ് ഡിലെനെതിരേ പരാതി നല്‍കിയത്. തനിക്ക് 12 വയസ്സുള്ളപ്പോള്‍ ഗായകന് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ഇവര്‍ ആരോപിക്കുന്നു.
1965 ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. മദ്യവും മയക്കുമരുന്നും നല്കി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഇവര്‍ പറയുന്നു.
ബോബ് ഡിലന്റെ ഉടമസ്ഥതയിലുള്ള ചെല്‍സി ഹോട്ടലില്‍വച്ചാണ് സംഭവം നടന്നത്. പീഡനവിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി. ബാല്യകാലത്ത് സംഭവിച്ച ദുരന്തത്തില്‍നിന്ന് താന്‍ ഇതുവരെ മാനസികമായി കരകയറിയിട്ടില്ല. പീഡനവിവരം പുറത്ത് പറയാനുള്ള ധൈര്യം നേടിയെടുക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരുന്നു. അല്ലാതെ ഇതില്‍ ഗൂഢാലോചനയില്ല- പരാതിക്കാരി പറയുന്നു.
എന്നാല്‍, ഇവരുടെ ആരോപണങ്ങള്‍ തികച്ചും വാസ്തവവിരുദ്ധമാണെന്ന് ബോബ് ഡിലന്റെ വക്താവ് പറയുന്നു. സാമ്പത്തിക നേട്ടത്തിനായിരിക്കാം പരാതി നല്‍കിയത്. കോടതിയില്‍ ശക്തമായി പ്രതിരോധിക്കും- വക്താവ് പറഞ്ഞു.
Content Highlights; Bob Dylan singer song writer Nobel Laureate sued for allegedly sexually abusing girl in 1965
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..