മൃഗങ്ങളിലൂടെ കൊറോണ വൈറസ് രോഗം പകരുമെന്ന ബൃഹന്‍ മുംബൈ നഗരസഭയുടെ പ്രചാരണത്തിനെതിരേ നടന്‍ ജോണ്‍ അബ്രഹാം. പ്രചാരണം തെറ്റാണെന്നും മൃഗങ്ങള്‍ കൊറോണ വാഹകരല്ലെന്നും നടന്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രചാരണം വിശ്വസിച്ച് ആളുകള്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുകയാണെന്ന പത്രവാര്‍ത്തയും ജോണ്‍ അബ്രഹാം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍, പ്രചാരണം തെറ്റാണെന്നും സംഭവത്തില്‍ മാപ്പുചോദിക്കുന്നതായും നഗരസഭ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി. ഹോര്‍ഡിങ്ങുകളും പോസ്റ്ററുകളും നീക്കംചെയ്യുന്നതായും മുംബൈ നിവാസികളുടെ സുരക്ഷയാണ് തങ്ങള്‍ക്കുപ്രധാനമെന്നും നഗരസഭ ട്വിറ്ററില്‍ കുറിച്ചു.

Conent Highlights: BMC, John Abraham, pets transmitting Coronavirus, Covid19, Bollywood