അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ ഡ്രംപിനെതിരേനെതിരേ എല്ലായ്‌പ്പോഴും രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്ത് വരുന്ന വ്യക്തിയാണ് അമേരിക്കന്‍ ടിവി അവതാരകയും മോഡലുമായ ക്രിസ്സി ടൈഗണ്‍. ക്രിസ്സിയെയും അവരുടെ ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ ജോണ്‍ ലെജന്‍ഡിനെയും ട്രംപ് ഇതിന്റെ പേരില്‍ കടന്നാക്രമിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാഗ്വാദങ്ങള്‍ ചൂടുപിടിച്ചപ്പോള്‍ ട്രംപ്  ക്രിസ്സിയെ ബ്ലോക്ക് ചെയതു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക (പോട്ടസ്) അക്കൗണ്ടില്‍ നിന്നാണ് ബ്ലോക്ക് ചെയ്തത്.

Blocked by Trump, unblocked and followed by Biden Chrissy Teigen unfollowed by POTUS again

Blocked by Trump, unblocked and followed by Biden Chrissy Teigen unfollowed by POTUS again

പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേറ്റതിന് ശേഷം തന്നെ അണ്‍ബ്ലോക്ക് ചെയ്യണമെന്ന ആവശ്യവുമായി ക്രിസ്സി രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ബെയ്ഡന്‍ അണ്‍ബ്ലോക്ക് ചെയ്യുകയും ക്രിസ്സിയെ ഫോളോ ചെയ്യുകയും ചെയ്തു. പിന്നീട് വളരെ വിചിത്രമായ ആവശ്യമാണ് ക്രിസ്സി ഉന്നയിച്ചത്. തന്നെ അണ്‍ഫോളോ ചെയ്യണമെന്നതായിരുന്നു ക്രിസ്സി പറഞ്ഞത്. അതും ബൈഡന്‍ അനുസരിച്ചു. 

ബൈഡന്‍ അണ്‍ഫോളോ ചെയ്ത വിവരം തൊട്ടുപിന്നാലെ ബ്രേക്ക് അപ്പ് സ്റ്റോറിയെന്ന പേരില്‍ ക്രിസ്സി പങ്കുവച്ചിട്ടുമുണ്ട്. ഒട്ടനവധിപേരാണ് ഇതിന് താഴെ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുന്നത്.

Content Highlights: Blocked by Trump, unblocked and followed by Biden, then Chrissy Teigen unfollowed by POTUS again