സായ് പല്ലവിയും നാ​ഗചൈതന്യയും ഒന്നിച്ച തെലുങ്ക് ചിത്രം ലവ് സ്റ്റോറിക്ക് തീയേറ്ററുകളിൽ വൻ വരവേൽപ്. സെപ്റ്റംബർ 24 ന് റിലീസ് ചെയ്ത ചിത്രം ഹൗസ്ഫുൾ ആയി പ്രദർശനം തുടരുകയാണെന്ന് തെലുങ്ക് മാധ്യമങ്ങൾ‌ റിപ്പോർട്ട് ചെയ്യുന്നു. സിനിമയുടെ ഓൾ ഇന്ത്യ ഗ്രോസ് കലക്‌ഷൻ ഇതുവരെ 10 കോടി രൂപയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. 

വിദേശത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പ്രതിസന്ധിയിലായ സിനിമാ വ്യവസായത്തിന് പുത്തൻ ഉണർവേകുകയാണ് കോവിഡ് തരം​ഗത്തിന് ശേഷം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത. അക്ഷയ് കുമാറിന്റെ ബോളിവുഡ് ചിത്രം ബെൽബോട്ടം, ​ഗോപിചന്ദിന്റെ തെലുങ്ക് സ്പോർട്സ് ആക്ഷൻ ചിത്രം സീട്ടിമാർ എന്നിവയ്ക്കും ബോക്സോഫീസിൽ വലിയ ഹിറ്റ് നേടാനായെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

ശേഖർ കമൂലയാണ് ലവ് സ്റ്റോറി സംവിധാനം ചെയ്തത്. ആനന്ദ്, ​ഗോദാവരി, ഹാപ്പി ഡേയ്സ്, ഫിദ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ശേഖർ കമൂല. 

ഈശ്വരി, ഉത്തേജ്, ദേവയാനി, സത്യം രാജേഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.  ശ്രീ വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നാരായൺ ദാസ് കെ നരം​ഗും പുഷ്കർ റാം മോഹൻ റാവുവും ചേർന്നാണ് നിർമാണം. 

content highlights : Blockbuster Opening For Naga Chaitanya Sai Pallavi movie love story first day collection 10 crore