രാജ്യത്തെ ആദ്യ ഓഡിയോ ചിത്രമാകാന്‍ 'ബ്ലൈന്‍ഡ് ഫോള്‍ഡ്' ഒരുങ്ങുന്നു


2 min read
Read later
Print
Share

ചിത്രത്തിന്റെ പോസ്റ്റർ | photo: special arrangements

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം 'ബ്ലൈന്‍ഡ് ഫോള്‍ഡ്' ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രമായി ഒരുങ്ങുന്നു. ക്രിയേറ്റിവ് ഡിസൈനറും ചലച്ചിത്രകാരനുമായ ബിനോയ് കാരമെന്‍ ആണ് ചിത്രം സംവിധാനം ചെയുന്നത്. ഇന്റലക്ച്വല്‍ മങ്കി പ്രൊഡക്ഷനും ലക്ഷ്വറി അപ്പാരല്‍ ബ്രാന്‍ഡായ ക്ലുമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പരമ്പരാഗതമായ ചലച്ചിത്ര നിര്‍മ്മാണ രീതികളില്‍ നിന്ന് വിഭിന്നമായി ശബ്ദ സാങ്കേതിക വിദ്യകളുടെ നൂതനമായ സഹായത്തോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. അന്ധനായ കേന്ദ്രകഥാപാത്രം ഒരു കൊലപാതകത്തിന്റെ സാക്ഷിയാവുകയും പിന്നീട് സംഭവിക്കുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കാതല്‍. ദൃശ്യങ്ങള്‍ ഇല്ലാതെ ശബ്ദംകൊണ്ട് മാത്രം പ്രേക്ഷകനെ നയിക്കുന്ന ചലച്ചിത്രം പുതിയ അനുഭവം സമ്മാനിക്കും.

'സിനിമ ഒരു ദൃശ്യമാധ്യമാണ്, പക്ഷെ 'ബ്ലൈന്‍ഡ് ഫോള്‍ഡി'ല്‍ ദൃശ്യങ്ങള്‍ ഇല്ല. ഏതൊരു സാധാരണ സിനിമയും ആസ്വദിക്കുന്നത് പോലെ 'ബ്ലൈന്‍ഡ് ഫോള്‍ഡും' തിയറ്ററില്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയും. എന്റെ കഴിഞ്ഞ 11 വര്‍ഷത്തെ ഗവേഷണവും ചിന്തകളും ഈ ചിത്രത്തിന്റെ പിന്നിലുണ്ട്. സിനിമയെന്ന മാധ്യമം ഓരോ പ്രേക്ഷകരിലും എങ്ങനെ വ്യത്യസ്തമായി സ്വാധീനിക്കുന്നു എന്നത് ഞാന്‍ എപ്പോഴും ചിന്തിച്ചിട്ടുണ്ട്. വെളിച്ചത്താല്‍ അന്ധമായ ഒരു ലോകത്തിന്റെയും അതിന്റെ ശബ്ദങ്ങളിലൂടെയുള്ള സൗന്ദര്യത്തെയുമാണ് ഞാന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുന്നത്. ശബ്ദമിശ്രണത്തിലൂടെയും സംഗീതത്തിലൂടെയും സംഭാഷണത്തിലൂടെയും മാത്രം ഒരു സിനിമയെ മികച്ച അനുഭവമാക്കുകയെന്നതാണ് എന്റെ ലക്ഷ്യം. നമ്മുടെ ചുറ്റുപാടുകളില്‍ ശ്രദ്ധ കേന്ദ്രികരിക്കുവാനും കാഴ്ചകളേക്കാള്‍ നമ്മുടെ ചുറ്റുമുള്ള ശബ്ദങ്ങളുടെ പ്രാധാന്യം മനസിലാക്കുവാനും 'ബ്ലൈന്‍ഡ് ഫോള്‍ഡ്' പ്രേക്ഷകരെ പ്രേരിപ്പിക്കും', ബ്ലൈന്‍ഡ് ഫോള്‍ഡിന്റെ എഴുത്തുകാരനും സംവിധായകനുമായ ബിനോയ് കാരമെന്‍ പറഞ്ഞു.

ഭൂരിഭാഗം സിനിമകളും ദൃശ്യഭംഗിയില്‍ ശ്രദ്ധ കേന്ദ്രികരിക്കുമ്പോള്‍, സിനിമയുടെ ആഖ്യാനരീതിയും ശബ്ദമിശ്രണവും സിനിമ ആസ്വാദ്യകരമാവാന്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് 'ബ്ലൈന്‍ഡ് ഫോള്‍ഡ് ' ഓര്‍മിപ്പിക്കുന്നു. കോഴിക്കോട് നഗരത്തിലെ അന്ധനായ ലോട്ടറി വില്പനക്കാരന്‍ രാജന്റെ വീക്ഷണത്തില്‍ നിന്നാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഒരു കൊലപാതകം നടക്കുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന അസാധാരണ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു.

'എന്നെ സംബന്ധിച്ച് ഇതൊരു പുതിയ അനുഭവമായിരുന്നു. കാരമെന്റെ സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാട് വളരെ വ്യത്യസ്തമാണ്. പ്രേക്ഷകര്‍ക്ക് പുതുമയുള്ളതും ആവേശകരമായ ഓഡിയോ അനുഭവം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഈ സിനിമയുടെ ഭാഗമാവുന്നത്. ചലച്ചിത്ര നിര്‍മാണ മേഖലയിലെ നവീനമായ ശബ്ദസാങ്കേതികവിദ്യകള്‍ വരുംകാല സിനിമകളില്‍ പരീക്ഷിക്കുവാന്‍ പ്രേരിപ്പിക്കുന്നതായിരിക്കും 'ബ്ലൈന്‍ഡ് ഫോള്‍ഡ്', എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഷൈജല്‍ ഷമീം അഹമ്മദ് പറഞ്ഞു. പ്രേക്ഷകര്‍ക്ക് മികച്ച ശ്രവ്യ അനുഭവം നല്‍കുന്ന ചിത്രം ഡോള്‍ബി അറ്റ്മോസിലാണ് അവതരിപ്പിക്കുന്നത്.

'നവീനമായ ശബ്ദസാങ്കേതികവിദ്യകളുടെ സഹായത്തോടെ വരുംകാല ഓഡിയോ സ്റ്റോറികള്‍ക്കായുള്ള അവസരങ്ങള്‍ തുറന്നിടുകയാണ് ബ്ലൈന്‍ഡ് ഫോള്‍ഡ്. സിനിമയിലെക്ക് പ്രേക്ഷകരെ അടുപ്പിക്കുവാന്‍ ചിത്രത്തിന്റെ ഓഡിയോ ഡിസൈന്‍ വലിയ പങ്ക് വഹിക്കും. കാരമെന്റേത് ധീരമായ ചുവടുവെപ്പാണ്. സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്', സിനിമയുടെ സിങ്ക് സൗണ്ടും, സൗണ്ട് ഡിസൈനിങ്ങും നിര്‍വഹിച്ച അജില്‍ കുര്യന്‍ പറഞ്ഞു.

സിനിമയുടെ സൗണ്ട് ഡിസൈനിങ് നിര്‍വഹിച്ചിരിക്കുന്നത് അജില്‍ കുര്യന്‍, കൃഷ്ണന്‍ ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം സ്റ്റീവ് ബെഞ്ചമിന്‍. തിരക്കഥ രചിച്ചിരിക്കുന്നത് സൂര്യ ഗായത്രിയാണ്.

Content Highlights: blind fold to become india's first audio movie

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wrestlers protest suraj venjaramoodu

1 min

'മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുന്നത് ഭൂഷണമല്ല'; ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി സുരാജ്

May 31, 2023


Allu Arjun's'Pushpa 2 team meets with a road accident nalgoda Telangana

1 min

'പുഷ്പ 2' സംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു

May 31, 2023


malaikkottai valiban

1 min

മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍; റിപ്പോര്‍ട്ട്

May 31, 2023

Most Commented