ജു വര്‍ഗീസ്, അപ്പാനി ശരത്, സലിം കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നന്ദകുമാര്‍ എ പി,മിഥുന്‍ ടി ബാബു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന  'ബ്ലാസ്റ്റേഴ്‌സ് ' എന്ന ചിത്രത്തില്‍ അപ്പാനി ശരത്തും സിനോജ് വര്‍ഗ്ഗീസും ചേര്‍ന്നു പാടിയ 'തേച്ചോ നീ...' എന്നാരംഭിക്കുന്ന വീഡിയോ ഗാനം റിലീസായി.

ഉമ്മര്‍ അവതരിപ്പിക്കുന്ന ഐപിക് പ്രൊഡക്ഷന്‍സ് ന്റെ ബാനറില്‍ മിഥുന്‍ ടി ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അമീറാ, അഞ്ജന, സിനോജ്, കുഞ്ഞൂട്ടി, ബീറ്റോ ഡേവിസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. കഥ, തിരക്കഥ സംഭാഷണം നന്ദകുമാര്‍ എ പി എഴുതുന്നു.

ഛായാഗ്രഹണം-മനോജ്,സംഗീതം-ഫോര്‍ മ്യൂസിക്, എഡിറ്റിംഗ്-സുനീഷ്  സെബാസ്റ്റ്യന്‍,ഗാനരചന-ഡോക്ടര്‍ മധു വാസുദേവന്‍,വിനോദ് വേണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനില്‍ ജോസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോമി ജോസ്, റെജി, അഞ്ജല്‍, കല-സുനില്‍ മാള,മേക്കപ്പ്-മഹേഷ്, വസ്ത്രാലങ്കാരം-ഷീബ റഹ്മാന്‍,സോണി,സ്റ്റില്‍സ്-നിദാദ്,സോനു വര്‍ഗീസ്സ്,പരസ്യക്കല-കോളിന്‍സ് ലിയോഫില്‍,കോ ഡയറക്ടര്‍-ജോമി പുളിങ്കുന്നം, അസോസിയേറ്റ് ഡയറക്ടര്‍-സുനിത്ത് സാരംഗി,നൃത്തം-ഇംതിയാഷ്,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-പ്രേം, ശരത്ത്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights: Blasters Aju Varghese Appani Sarath Salim Kumar