സണ്ണി ലിയോൺ | Photo: PTI
ഇംഫാല്‍: നടി സണ്ണി ലിയോണ്‍ പങ്കെടുക്കാനിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിക്ക് സമീപം സ്‌ഫോടനം. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലാണ് സംഭവം. ശനിയാഴ്ച്ച രാവിലെ ആറരയോടെയാണ് സ്‌ഫോടനം നടന്നത്. ഞായറാഴ്ച്ചയായിരുന്നു ഫാഷന്‍ ഷോ.
വേദിയില്‍നിന്ന് നൂറ് മീറ്റര്‍ ദൂരത്തിലാണ് സ്‌ഫോടനമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗ്രനേഡോ ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലൊസീവ് ഡിവൈസോ (ഐ.ഇ.ഡി.) പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നതെന്നാണ് നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൈത്തറി, ഖാദി വസ്ത്രങ്ങളുടേയും മണിപ്പൂര്‍ ടൂറിസത്തിന്റേയും പ്രൊമോഷന്റെ ഭാഗമായാണ് ഈ ഫാഷന്‍ ഷോ സംഘടിപ്പിച്ചിരുന്നത്. ഹൗസ് ഓഫ് അലി ഫാഷന്‍ ഷോ എന്ന് പേരിട്ടിരുന്ന പരിപാടിയുടെ ഷോ സ്‌റ്റോപ്പറായിരുന്നു സണ്ണി ലിയോണ്‍.
Content Highlights: blast at Sunny Leones showstopper event site in Imphal
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..