സ്കാർലെറ്റ് ജൊഹാൻസൻ
ബ്ലാക്ക് വിഡോ ഒടിടി റിലീസിനെതിരേ നടി സ്‌കാര്‍ലെറ്റ് ജൊഹാൻസണ്‍ നിയമനടപടി സ്വീകരിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്‌കാര്‍ലറ്റും മാര്‍വല്‍ സ്റ്റുഡിയോസും തമ്മിലുള്ള കരാറില്‍ ചിത്രം തിയേറ്റര്‍ റിലീസ് മാത്രമായിരിക്കുമെന്നാണ് ഉണ്ടായിരുന്നത്. എന്നാല്‍ കരാര്‍ ലംഘിച്ച് ചിത്രം തിയറ്ററിനൊപ്പം ഡിസ്നി പ്ലസ് യുഎസില്‍ റിലീസ് ചെയ്തതിനെ തുടര്‍ന്നാണ് സ്‌കാര്‍ലറ്റ് നിയമനടപടി സ്വീകരിച്ചത്.
ഡിസ്നിയും മാര്‍വല്‍ എന്റര്‍ട്ടെയിന്‍മെന്റുമായുള്ള കരാര്‍ അനുസരിച്ച് ചിത്രം തിയറ്ററില്‍ ആദ്യം റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ തിയേറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമിലും (ഹൈബ്രിഡ് റിലീസ്) ഒരേ സമയം ചിത്രം പ്രദര്‍ശനത്തിനെത്തി. ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം അനുസരിച്ചായിരുന്നു തന്റെ പ്രതിഫലം തീരുമാനിച്ചിരുന്നതെന്ന്. ഒടിടി റിലീസിലൂടെ സ്‌കാര്‍ലറ്റിന് ഏകദേശം 350 കോടിയുടെ നഷ്ടമാണ് വന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസ്‌നിയുടെ മൂലാന്‍, റയാ, ലാസ്റ്റ് ഡ്രാഗണ്‍ തുടങ്ങിയ ചിത്രങ്ങള്‍ െൈഹബ്രിഡ് രീതിയില്‍ റിലീസ് ചെയ്ത് വലിയ വിജയം നേടിയിരുന്നു. ഇതാണ് ബ്ലാക്ക് വിഡോസിനും പ്രചോദനമായത്. കോവിഡ് സാഹചര്യത്തില്‍ ജനങ്ങള്‍ തിയേറ്ററുകളിലെത്താന്‍ വിലിയ താല്‍പര്യം കാണിക്കാത്തത് കൊണ്ടാണ് ഒടിടി റിലീസ് പരിഗണിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മാര്‍വല്‍ എന്റര്‍ട്ടെയിന്‍മെന്റുമായുള്ള സ്‌കാര്‍ലെറ്റ് ജൊഹാൻസണിന്റെ കരാര്‍ ഡിസ്‌നി ലംഘിച്ചതിലൂടെ മുഴുവന്‍ പ്രതിഫലവും ലഭിക്കില്ലെന്ന് സ്‌കാര്‍ലറ്റ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ബ്ലാക്ക് വിഡോസ് ഒടിടിയില്‍ റിലീസ് ചെയ്യുന്നതിലൂടെ സ്ബസ്‌ക്രൈബേഴ്‌സിന്റെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്ന കച്ചവട താല്‍പര്യംകൂടി ഡിസ്‌നിയ്ക്കുണ്ടെന്ന് സ്‌കാര്‍ലറ്റ് ആരോപിച്ചു.
Content Highlights: Black Widow release controversy, Scarlett Johansson against Disney OTT release
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..