ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബ്ലാക്ക് കോഫി ഫെബ്രുവരി 19-ന് തീയേറ്ററിലെത്തും.

ബാബുരാജിന് ഏറെ കൈയടികൾ നേടിക്കൊടുത്ത സോൾട്ട് ആൻഡ് പെപ്പറിലെ മറ്റ് താരങ്ങളായ ലാല്‍, ശ്വേത മേനോന്‍ തുടങ്ങിയവര്‍ ബ്ലാക്ക് കോഫി യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം, സണ്ണി വെയ്ന്‍, സിനി സെെനുദ്ദീന്‍, മൂപ്പനായി അഭിനയിച്ച കേളുമൂപ്പന്‍ എന്നിവരും അഭിനയിക്കുന്നു.

സുധീര്‍ കരമന, ഇടവേള ബാബു, സുബീഷ് സുധി, സ്ഫടികം ജോര്‍ജ്ജ്, സാജൂ കൊടിയന്‍, കോട്ടയം പ്രദീപ്, സാലു കൂറ്റനാട്, ഒവിയ, ലെന, രചന നാരായണൻ കുട്ടി, ഓർമ ബോസ്, പൊന്നമ്മ ബാബു, തെസ്നിഖാന്‍, അംബിക മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

വിശ്വദീപ്തി ഫിലിംസിന്റെ ബാനറിൽ സജീഷ് മഞ്ചേരി നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെയിംസ് ക്രിസ് നിർവ്വഹിക്കുന്നു.റഫീഖ് അഹമ്മദ്,സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാൽ സംഗീതം പകരുന്നു. ഗായകര്‍-ജാസി ഗിഫ്റ്റ്, മഞ്ജരി,
എഡിറ്റർ-സന്ദീപ് നന്ദകുമാർ,പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തറ, കല-രാജീവ് കോവിലകം,ജോസഫ്. വാർത്താ പ്രചരണം-എ എസ് ദിനേശ്.

Content Highlights : Black Coffee directed by Baburaj to be released on february 19 Lal Swetha Menon Sunny Wayne