ഗ്ന ചിത്രങ്ങളും നഗ്നവീഡിയോയുമൊന്നും ഹോളിവുഡ് താരങ്ങള്‍ക്ക് വലിയ വിഷയങ്ങളല്ല. ഒരു നഗ്നചിത്രം ചോര്‍ന്ന് പരസ്യമായാലൊന്നും കാര്യമാക്കുന്നവരോ അതിനെക്കുറിച്ചോര്‍ത്ത് തല പുണ്ണാക്കുകയോ ചെയ്യുന്നവരല്ല അവര്‍.

എന്നാല്‍, കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട തന്റെ ഒരു നഗ്ന വീഡിയോ കണ്ട് അടങ്ങിയിരിക്കാന്‍ ഒരുക്കമല്ല പ്രശസ്ത അമേരിക്കന്‍ മോഡല്‍ ബ്ലാക്ക് ചൈന എന്ന എയ്ഞ്ചല റെനീ വൈറ്റ്. ഈ വീഡിയോയ്ക്കെതിരെ പോലീസിനെ സമീപിച്ചിരിക്കുകയാണ് ചൈന. ഇത് പോലീസ് അന്വേഷിക്കേണ്ട ഒരു ക്രിമിനല്‍ കുറ്റം തന്നെയാണ്- ചൈനയുടെ പ്രതിനിധി വാള്‍ട്ടര്‍ മോസ്ലി പറഞ്ഞു.

അജ്ഞാതനായ ഒരു വ്യക്തിയുമായി ബ്ലാക്ക് ചൈന വദനസുരതത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ദൃശ്യങ്ങളില്‍ പുരുഷന്റെ മുഖം ഒട്ടും വ്യക്തമായിരുന്നില്ല. അതേസമയം ബ്ലാക്ക് ചൈനയുടെ മുഖം വ്യക്തമായിരുന്നുതാനും.

ചൈനയുടെ സമ്മതം കൂടാതെയാണ് ഈ വീഡിയോ പുറത്തുവിട്ടതെന്നും ഇതില്‍ പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നും പ്രതിനിധി പറഞ്ഞു. വീഡിയോ പോസ്റ്റ് ചെയ്ത് ട്വിറ്റര്‍ അക്കൗണ്ട് ഇവരുടെ പരാതിയെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

സ്ട്രിപ്പിങ് വഴി ലോകപ്രശസ്തയായ ഇരുപത്തിയൊന്‍പതുകാരിയായ ചൈനയ്ക്ക് രണ്ട് മക്കളുണ്ട്. മുന്‍ കാമുകന്‍ റോബ് കര്‍ദാഷിയാനുമായി ഇപ്പോള്‍ അകന്നുകഴിയുകയാണ് ചൈന.

Content Highlights: blac chyna aganist sex tape Model