ബി.കെ. ഹരിനാരായണൻ | ഫോട്ടോ: മനൂപ് ചന്ദ്രൻ
ഷാര്‍ജ: ഗാനരചയിതാവും കവിയും കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ ബി.കെ ഹരിനാരായണന് ഗോള്‍ഡന്‍ വിസ.മലയാള സിനിമാ ഗാനരംഗത്തിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് യു.എ.ഇ ഗവര്‍മെന്റ് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചത്. സാംസ്‌കാരിക വകുപ്പിന്റെ നോമിനേഷന്‍ പ്രകാരമാണ് അദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ നല്‍കിയത്.
ഹരിനാരായണന്‍ എഴുതിയ പാട്ടുകള്‍ കോര്‍ത്തിണക്കിയ സംഗീതപരിപാടി ചടങ്ങിന്റെ ഭാഗമായി നടന്നു.
കോളേജ് കാലം മുതല്‍ കവിതകള്‍ എഴുതിയിരുന്ന ഹരിനാരായണന്‍ 2010 ല്‍ 'ത്രില്ലര്‍' സിനിമക്ക് പാട്ടെഴുതികൊണ്ടാണ് ചലച്ചിത്രഗാനശാഖയിലേക്ക് ചേക്കേറുന്നത്.
'1983' എന്ന സിനിമയിലെ 'ഓലഞ്ഞാലിക്കുരുവീ... ' എന്ന ഗാനത്തിലൂടെ ജനപ്രിയ ഗാനരചയിതാവായി. എസ്രയിലെ 'ലൈലാകമേ..', 'ഒപ്പ'ത്തിലെ ''മിനുങ്ങും മിന്നാമിനുങ്ങേ..','തീവണ്ടി'യിലെ 'ജീവാംശമായി താനേ..', 'ജോസഫി'ലെ 'കണ്ണെത്താ ദൂരം', 'സൂഫിയും സുജാത'യിലേയും 'വാതിക്കല് വെള്ളരിപ്രാവ്...' തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ മലയാളസിനിമയ്ക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഗാനരചനക്കുള്ള
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ടുതവണ നേടിയിട്ടുണ്ട്.
Content Highlights: BK Harinarayanan gets Golden Visa of UAE Government
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..