-
അനുഭവ് സുശീല സിന്‍ഹയുടെ സംവിധാനത്തില്‍ താപ്‌സി പന്നു പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് 'ധപ്പട്'. ഭര്‍ത്താവ് ഭാര്യയെ തല്ലുന്നത് ഒരു സാധാരണ സംഭവമായി കാണുന്ന സമൂഹത്തില്‍ ഭര്‍ത്താവ് അടിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ആ ബന്ധം തന്നെ വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് 'ധപ്പട്' പറയുന്നത്.
സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയ സമയം തൊട്ട് പലരീതിയിലുള്ള ചര്‍ച്ചകളാണ് സിനിമയെക്കുറിച്ചും സിനിമയുടെ പ്രമേയത്തെക്കുറിച്ചുമുണ്ടായത്. ധപ്പടിനെ പിന്തുണച്ചും വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ തുടരുന്ന ഘട്ടത്തിലാണ് കേന്ദമന്ത്രിയും ബി.ജെ.പി. നേതാവുമായ സ്മൃതി ഇറാനി സിനിമയെയും കഥയെയും പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
സിനിമയുടെ ട്രെയിലറും ഒപ്പം ചെറിയൊരു കുറിപ്പും ചേര്‍ത്താണ് സ്മൃതി ഇറാനി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗാർഹികപീഡനം അത് എത്ര ചെറുതാണെങ്കിലും അതിനെ നിസാരവത്കരിക്കാൻ കഴിയില്ല എന്നും അവർ കൂട്ടിച്ചേർത്തു.

സ്മൃതി ഇറാനിയുടെ പോസ്റ്റിൻറെ പൂർണരൂപം:
'സ്ത്രീകളാണ് സമചിത്തതയോടെ ചേര്‍ന്ന് പോകേണ്ടത്' നിങ്ങളില്‍ എത്ര പേര്‍ ഇത് കേട്ടിട്ടുണ്ടാകും
'പാവപ്പെട്ട വീട്ടിലെ ഭര്‍ത്താക്കാന്മാര്‍ മാത്രമേ അവരുടെ ഭാര്യമാരെ തല്ലാറുള്ളൂ' എന്ന് എത്ര പേര്‍ വിചാരിക്കുന്നുണ്ട്
'പഠിപ്പും വിവരവുമുള്ള ഒരു പുരുഷന്‍ സ്ത്രീയോട് അക്രമം കാണിക്കില്ല' എന്ന് എത്ര പേര്‍ വിശ്വസിക്കുന്നുണ്ട്
'ഇതെല്ലാം സാധാരമാണ്, അതൊന്നും കാര്യമാക്കേണ്ട, ഞങ്ങളും ഇതിലൂടെയൊക്കെ കടന്നു പോയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുന്നില്ലേ' ഇങ്ങനെ എത്ര പേര്‍ തങ്ങളുടെ പെണ്‍മക്കളോടും മരുമക്കളോടും പറയാറുണ്ട്
ഈ സിനിമയുടെ സംവിധായകന്റെയോ അഭിനേതക്കളുടെയോ രാഷ്ട്രീയ നിലപാടുകളോട് എനിക്ക് എതിര്‍പ്പുകളുണ്ടാകും പക്ഷേ ഈ കഥ, ഈ സിനിമ ഞാന്‍ തീര്‍ച്ചയായും കാണും. എല്ലാവരും കുടുംബസമേതം തന്നെ ഈ സിനിമ കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സ്ത്രീ അവൾ ആരും ആയിക്കൊള്ളട്ടെ, അവളെ അടിക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല, ഒരു അടിയാണെങ്കിലും, അത് ചെറിയ കാര്യമല്ല'
Content Highlights: bjp leader smrithi irani posts in support of taapsee pannu film thappad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..