ലൊക്കേഷനിൽ നിന്ന് | PHOTO: INSTAGRAM/MANOJ MOSES
പുതുമുഖ നടന്‍ മനോജ് മോസെസിന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കി മോഹന്‍ലാലും സംഘവും. പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടൈ വാലിബന്റെ' ലൊക്കേഷനില്‍ വെച്ചായിരുന്നു മനോജിന്റെ പിറന്നാള്‍ ആഘോഷം. മോഹന്‍ലാല്‍, ലിജോ ജോസ്, ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി എന്നിവര്‍ക്കൊപ്പം മറ്റ് അണിയറപ്രവര്‍ത്തകരും ആഘോഷത്തില്‍ പങ്കെടുത്തു.
പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും മനോജ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. 'മൂണ്‍വാക്ക്' എന്ന ചിത്രത്തിലൂടെയാണ് മനോജ് അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. 'മലൈക്കോട്ടൈ വാലിബനി'ല്‍ അഭിനയിക്കാന്‍ അവസരം നല്‍കിയതില്‍ പെല്ലിശ്ശേരിയോടും മോഹന്‍ലാലിനോടും മനോജ് നന്ദിയും അറിയിച്ചു.
'മലൈക്കോട്ടൈ വാലിബന്റെ' ചിത്രീകരണം രാജസ്ഥാനിലെ പൊഖ്‌റാനില്‍ പുരോഗമിക്കുകയാണ്. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പി. എസ്സ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള.
Content Highlights: birthday celebration in mohanlal pellishery Malaikottai Vaaliban Film location
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..