
Kani Kusruthi
ദേശീയ അന്തർ ദേശീയ തലത്തിൽ നിരവധി പുരസ്ക്കാരങ്ങൾ നേടിയ "ബിരിയാണി "എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി.
മാർച്ച് 26-ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
യു ഏ എൻ ഫിലിം ഹൗസിന്റെ ബാനറിൽ സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ കനി കുസൃതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ,ശെെലജ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം നാട് വിടേണ്ടി വരികയും, അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.
ഛായാഗ്രഹണം- കാർത്തിക് മുത്തുകുമാർ, എഡിറ്റിംഗ്-അപ്പു ഭട്ടതിരിയും,സംഗീതം- ലിയോ ടോ, ആർട്ട്-നിതീഷ് ചന്ദ്ര ആചാര്യ,മേക്കപ്പ്-ഹരി ജോഷി,വസ്ത്രാലങ്കാരം-നിനേഷ് മാനന്തവാടി,സൗണ്ട്-വിനോദ് പി ശിവറാം,പരസ്യക്കല-ദിലീപ് ദാസ്,അസോസിയേറ്റ് ഡയറക്ടർ-സാനു സജീവൻ,പ്രൊഡക്ഷൻ കൺട്രോളർ-രതീഷ് കല്ലറ. വാർത്ത പ്രചരണം-എ എസ് ദിനേശ്.
Content Highlights : Biriyani Movie Trailer Kani Kusruthi Movie release on March 26
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..