ട്ടനവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ബിരിയാണി ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു. കേവ് ഇന്ത്യ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് കനി കുസൃതി കേന്ദ്രകഥാപാത്രമായ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. 

കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നേടിക്കൊടുത്ത ചിത്രമായിരുന്നു ബിരിയാണി. മാര്‍ച്ച് 26ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിയിരുന്നു. സജിന്‍ ബാബുവാണ് രചനയും സംവിധാനവും. 

യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കാര്‍ത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആര്‍ട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിര്‍വഹിക്കുന്നു.

Content Highlights: Biriyani movie released in OTT platform, kani kusruti, sajin Babu, Cave India