ബിപാഷ ബസുവിന് കുഞ്ഞ് പിറന്നു


ബിപാഷ ബസു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: instagram/ bipasha basu

ബോളിവുഡ് താരം ബിപാഷ ബസുവിനും നടന്‍ കരണ്‍ സിങ്ങ്‌ ഗ്രോവറിനും പെണ്‍കുഞ്ഞ് പിറന്നു. ബിപാഷ തന്നെയാണ് സന്തോഷ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ദേവി ബസു സിങ്ങ്‌ ഗ്രോവര്‍ എന്നാണ് കുഞ്ഞിന്റെ പേരെന്നും ബിപാഷ കുറിച്ചു.

നേരത്തെ മെറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങള്‍ ബിപാഷ പോസ്റ്റ് ചെയ്തിരുന്നു. കറുപ്പ് നിറത്തിലുള്ള ഗൗണ്‍ ധരിച്ചുള്ളതായിരുന്നു ഈ ചിത്രം. ഒപ്പം കരണ്‍ സിങ്ങ് ഗ്രോവറിനൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ കണ്ടതാണ്. ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചാണ് ഈ ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തത്. അതില്‍ വെളുത്ത നിറത്തിലുള്ള ഷര്‍ട്ടായിരുന്നു നടി ധരിച്ചിരുന്നത്.2015ലാണ് ബിപാഷയും കരണും പരിചയപ്പെടുന്നത്. 'എലോണ്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. അധികം വൈകാതെ തന്നെ 2016 -ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു.

2001ല്‍ പുറത്തിറങ്ങിയ 'അജ്നബി' എന്ന ചിത്രത്തിലൂടെയായിരുന്നു ബിപാഷയുടെ ബോളിവുഡ് അരങ്ങേറ്റം. അജ്നബിയെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ബിപാഷയെ തേടിയെത്തി. പിന്നാലെ വന്ന രാസ്, ജിസം, സമീന്‍, നോ എന്‍ട്രി, ഫിര്‍ ഹേര ഫേരി, ധൂം 2, റേസ് തുടങ്ങിയ സിനിമകളൊക്കെ വിജയങ്ങളായിരുന്നു. എലോണ്‍ ആണ് അവസാനം അഭിനയിച്ച ചിത്രം.

അതേസമയം കരണ്‍ ടെലിവിഷന്‍ സ്‌ക്രീനിലെ സൂപ്പര്‍ താരമായിരുന്നു. ദില്‍ മില്‍ ഗയേ, ഖുബൂല്‍ ഹേ തുടങ്ങിയ പരമ്പരകള്‍ വലിയ ജനപ്രീതി നേടിയിരുന്നു. പിന്നീട് എലോണ്‍, ഹേറ്റ് സ്റ്റോറി 3 തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

Content Highlights: Bipasha Basu Karan singh Grover blessed with a baby girl , devi basu singh Grover


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


minister p prasad

7 min

കര്‍ഷകരെ വിദേശത്തയച്ച് പുതിയ രീതികള്‍ പഠിക്കും, മലയാളി ഭക്ഷണ രീതി മാറ്റണം - മന്ത്രി പി. പ്രസാദ്

Nov 30, 2022

Most Commented