ജ്യോതിറാവു ഫുലേയുടെ ജീവിതം സിനിമയാകുന്നു; നായകനായി പ്രതീക് ​ഗാന്ധി


തീർന്നാലും മനസിൽ ഒരുപാടുകാലം നിലനിൽക്കുന്ന സിനിമയായിരിക്കും ഇതെന്ന് പത്രലേഖ പറഞ്ഞു.

'ഫുലേ' സിനിമയിൽ പ്രതീക് ​ഗാന്ധിയും പത്രലേഖയും

ബോളിവുഡിൽനിന്ന് വീണ്ടുമൊരു ജീവചരിത്ര സിനിമ വരുന്നു. സാമൂഹ്യപ്രവർത്തകനും പരിഷ്കർത്താവുമായ മഹാത്മ ജ്യോതിറാവു ​ഗോവിന്ദറാവു ഫുലേയുടേയും അദ്ദേഹത്തിന്റെ പത്നി സാവിത്രി ബായി ഫുലേയുടേയും ജീവിതമാണ് സിനിമയാവുന്നത്. ഫുലേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രതീക് ​ഗാന്ധിയും പത്രലേഖയുമാണ് പ്രധാനവേഷത്തിൽ. ആനന്ദ് മഹാദേവനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഫുലേയുടെ 195-ാം ജന്മവാർഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ച സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫുലേയുടേയും സാവിത്രിബായിയുടേയും രൂപത്തിലുള്ള പ്രതീകും പത്രലേഖയുമാണ് പോസ്റ്ററിൽ. ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് പ്രതീക് പ്രതികരിച്ചു. ബയോപിക് എന്ന രീതിയിൽ തന്റെ ആദ്യ ചിത്രമാണിതെന്നും വെല്ലുവിളികൾ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ഫുലേ സിനിമയുടെ പോസ്റ്റർ

തീർന്നാലും മനസിൽ ഒരുപാടുകാലം നിലനിൽക്കുന്ന സിനിമയായിരിക്കും ഇതെന്ന് പത്രലേഖ പറഞ്ഞു. അധികമാർക്കും അറിയാത്ത ഒരുപാട് പ്രചോദനമേകുന്ന ജീവിതകഥകൾ നമ്മുടെ രാജ്യത്തുണ്ടെന്ന് സംവിധായകൻ ആനന്ദ് മഹാദേവൻ പറഞ്ഞു. യുവജനതയെ അത്തരം അപ്രശസ്ത നായകരിലേക്ക് അടുപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴി സിനിമകളാണ്. ഇന്ത്യയുടെ സാമൂഹിക വിപ്ലവത്തിന് വഴിവിളക്കായ ഫുലേയേയും സാവിത്രി ബായിയേും അവതരിപ്പിക്കാൻ ഇതിലും നല്ല താരങ്ങൾ വേറെയില്ലെന്നും സംവിധായകൻ പറഞ്ഞു.

കണ്ടന്റ് എഞ്ചിനീയേഴ്സ്, ഡാൻസിങ് ശിവ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഡോ. രാജ്കിഷോർ ഖവാരേ, പ്രണയ് ചോക്ഷി, സൗരഭ് വർമ, ഉത്പാൽ ആചാര്യ, അനൂയ ചൗഹാൻ കുഡേച, റിതേഷ് കുഡേച എന്നിവർ ചേർന്നാണ് ഫുലേ നിർമിക്കുന്നത്. വമ്പൻ ക്യാൻവാസിലൊരുങ്ങുന്ന ചിത്രം 2023-ൽ തിയേറ്ററുകളിലെത്തിക്കാനാണ് ശ്രമം.

സത്യശോധക് സമാജ് സ്ഥാപിച്ച് ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ അഹോരാത്രം പ്രവർത്തിച്ചവരായിരുന്നു ജ്യോതിറാവു ഫുലേയും സാവിത്രി ബായിയും. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായും പോരാടിയവരായിരുന്നു ഇരുവരും.

Content Highlights: Phule Movie, Mahatma Jyotirao Govindrao Phule, Savitribai Phule, Pratik Gandhi, Patralekhaa

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented