ഈ സിനിമ ബഹിഷ്കരിക്കാൻ തീരുമാനിച്ച സഖാക്കന്മാരെല്ലാം ഏത് റോഡിലൂടെയാണ് യാത്ര ചെയ്യുന്നത് -ബിന്ദു കൃഷ്ണ


സഖാക്കന്മാരുടെയെല്ലാം യാത്ര വിമാനത്തിലാണോ എന്നും അവർ ചോദിച്ചു.

ന്നാ താൻ കേസ് കൊട് സിനിമയുടെ പോസ്റ്റർ, ബിന്ദു കൃഷ്ണ | ഫോട്ടോ: www.facebook.com/KunchackoBoban, അജിത് പനച്ചിക്കൽ | മാതൃഭൂമി

കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് എന്ന സിനിമയ്ക്കെതിരെ നടക്കുന്ന ബഹിഷ്കരണ ക്യാമ്പെയിനെതിരെ രൂക്ഷവിമർശനവുമായി കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ. ജനങ്ങൾ നേരിട്ട് അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ട് വെറും പരസ്യത്തിന് വേണ്ടി മാത്രം, തമാശ രൂപേണ പോസ്റ്ററിൽ ഉപയോഗിച്ചപ്പോൾ ആ സിനിമ ബഹിഷ്കരിക്കാൻ തീരുമാനമെടുത്ത സഖാക്കന്മാരെല്ലാം ഏത് റോഡിലൂടെയാണ് യാത്ര ചെയ്യുന്നത് എന്നാണ് എത്ര ചിന്തിച്ചിട്ടും മനസ്സിലാകാത്തത് എന്ന് അവർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. അതോ സഖാക്കന്മാരുടെയെല്ലാം യാത്ര വിമാനത്തിലാണോ എന്നും അവർ ചോദിച്ചു.

കൊല്ലം ഡിസിസി ഓഫീസ് മന്ദിരത്തിൽ നിന്നും ന്നാ താൻ കേസ് കൊട് എന്ന ചിത്രം പ്രദർശിപ്പിക്കുന്ന രണ്ട് തിയേറ്ററുകളിലേക്കും പോകുന്ന വഴികളിൽ കുഴികളുണ്ട്. കൂടാതെ, മഴകൂടിയായിക്കഴിഞ്ഞാൽ ചെളിക്കുളങ്ങളുടെ തൃശ്ശൂർ പൂരമാണ്. എന്നിരുന്നാലും ഈ സിനിമ കാണാൻ തന്നെയാണ് തീരുമാനമെന്ന് അവർ എഴുതി. റോഡുകളിൽ കുഴികളുണ്ട് എന്ന് പറയുമ്പോൾ തിയേറ്ററിലേക്ക് പോകുന്ന റോഡുകളിൽ മാത്രമല്ല, കൊല്ലം ഭരണകൂട ആസ്ഥാന മന്ദിരമായ കളക്ട്രേറ്റിന് ചുറ്റിനും, കൊല്ലം കോർപ്പറേഷന് മുന്നിലും കുഴികളുടെ ഘോഷയാത്രയാണ്. എന്തിനേറെ പറയുന്നു പൊതുമരാമത്ത് വകുപ്പ് ജില്ലാ ആസ്ഥാന മന്ദിരത്തിന് മുന്നിൽ പോലും റോഡുകൾ ചെളിക്കുളമായിട്ട് മാസങ്ങളും, വർഷങ്ങളുമൊക്കെ പിന്നിടുകയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ഇത് കൊല്ലം നഗരത്തിലെ യാഥാർത്ഥ കാഴ്ചയാണ്. ഓരോ പൗരനും കണ്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ്. ദൈനം ദിനം ഇവിടെയെല്ലാം നടക്കുന്ന അപകടങ്ങൾക്ക് കണക്കുമില്ല. ഈ റോഡുകളിൽക്കൂടി കാൽനട യാത്ര ചെയ്യാൻപോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് കൊല്ലം പട്ടണത്തിലെ മാത്രം അവസ്ഥയല്ല. സംസ്ഥാനത്തുടനീളമുള്ള ഒട്ടുമിക്ക റോഡുകളുടെയും അവസ്ഥ ഇതാണ്. ബഹുമാനപ്പെട്ട ഹൈക്കോടതി വരെ ഈ വിഷയത്തിൽ വിമർശനം നടത്തിയിട്ടുള്ളതുമാണ്. അവർ പോസ്റ്റ് ചെയ്തു.

കുഞ്ചാക്കോ ബോബന്‍ പ്രധാനവേഷത്തിലെത്തുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന പരസ്യം വലിയ ചർച്ചയാണ് ഉയർത്തിയത്. തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പരസ്യത്തിലുള്ളത്. കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ കയര്‍ക്കുകയാണ്. സിനിമയിലെ ട്രെയ്ലറിലും റോഡിലെ കുഴികളെക്കുറിച്ച് പരാമര്‍ശമുണ്ട്.

Content Highlights: Congress Leader Bindu Krishna, Nna Than Case Kodu Controversy, Kunchacko Boban


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented