ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട് | photo: special arrangements
'ഒരു മെക്സിക്കന്‍ അപാരത'യ്ക്ക് ശേഷം അനൂപ് കണ്ണന് സ്റ്റോറീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുന്നു. അനൂപ് കണ്ണന് സ്റ്റോറീസിന്റെ രണ്ടാമത്തെ ചിത്രമാണിത്. 'മറഡോണ' എന്ന ടോവിനോ ചിത്രത്തിന് ശേഷം വിഷ്ണുനാരായണ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും എറണാകുളം കാക്കനാടുള്ള ലീഷര്‍ വില്ലയില്‍ വെച്ചുനടന്നു. ലിജോ മോള് ജോസ്, ശ്രുതി രാമചന്ദ്രന്, സുധി കോപ്പ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അനൂപ് കണ്ണന്, രേണു എ. എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
നിര്‍മാതാവ് രേണു എ., ബിജുമേനോന്, സുരാജ് വെഞ്ഞാറമൂട്, ലിജോ മോള്, ശ്രുതി രാമചന്ദ്രന്, ചിത്രത്തിന്റെ സംവിധായകന് വിഷ്ണു നാരായണ്‍, തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥ്, സംവിധായകന് സിദ്ധാര്‍ത്ഥ് ഭരതന്, നിര്‍മാതാക്കളുടെ അമ്മമാര്‍ എന്നിവര്‍ ചേര്‍ന്ന് ചടങ്ങില്‍ ഭദ്രദീപം തെളിച്ചു. സുരാജ് വെഞ്ഞാറമൂടും ബിജുമേനോനും ചേര്‍ന്ന് ഫസ്റ്റ് ക്ലാപ്പ് അടിച്ചു. ദിലീഷ് പോത്തനാണ് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത്.
രാജേഷ് ഗോപിനാഥ് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിന് ശ്യാമാണ്. ഛായാഗ്രഹണം -മനേഷ് മാധവന്, എഡിറ്റിങ് -സൈജു ശ്രീധരന്, ടോബി ജോണ്‍, ആര്‍ട്ട് ഡയറക്ടര്‍ -ഇന്ദുലാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് -ഷെബീര്‍ മലവട്ടത്ത്, മേക്കപ്പ് -ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം -സുനില്‍ ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് -ശ്രീജിത്ത് നായര്‍, സുനിത് സോമശേഖരന്‍, സ്റ്റില്‍സ് -രാഹുല്‍ എം. സത്യന്, ആക്ഷന്‍ -പി.സി. സ്റ്റണ്ട്സ്, ഡിസൈന്‍ -ഓള്‍ഡ് മങ്ക്സ്. പി.ആര്.ഓ -മഞ്ജു ഗോപിനാഥ്.
Content Highlights: biju menon suraj venjaramood film shooting started
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..