സിനിമയോളം പ്രണയത്തെ അടയാളപ്പെടുത്തിയ മറ്റെന്താണുള്ളത്. അതില്‍ ചില പ്രണയങ്ങള്‍ സിനിമയുടെ സ്ക്രീനിന് പുറത്തേക്ക് സഞ്ചരിച്ചു. ആക്ഷന്‍ എവിടെ കട്ട്, എവിടെ എന്ന് നിര്‍വചിക്കാനാവാതെ നിത്യപ്രണയത്തിന്റെ വഴിയിലേക്ക് അവ സഞ്ചരിച്ചു. അങ്ങനെ ഒരു പ്രണയകഥയാണ് ബിജു മേനോനും സംയുക്ത വര്‍മയ്ക്കും പറയാനുള്ളത്. കമലിന്റെ മേഘമല്‍ഹാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ജീവിതത്തില്‍ തങ്ങള്‍ ഒന്നിക്കേണ്ടവരാണെന്ന സത്യം ബിജുവും സംയുക്തയും തിരിച്ചറിയുകയായിരുന്നു.
നഷ്ടപ്രണയത്തിന്റെ ഓര്‍മകളില്‍ ജീവിക്കുമ്പോഴും അന്യരെപോലെ കണ്ടുമുട്ടുന്ന നന്ദിതയും രാജീവനിലുമാണ് മേഘമല്‍ഹാര്‍ അവസാനിച്ചത്. എന്നാല്‍ ജീവിതത്തില്‍ അവര്‍ പരസ്പരം നഷ്ടപ്പെടാന്‍ തയ്യാറായില്ല. പഴയ പ്രണയിതാക്കളായി ഇപ്പോഴും ഇവര്‍ നമുക്കിടയിലുണ്ട്.
പക്ഷേ സിനിമയിലെപ്പോലെ പൈങ്കിളിയായിരുന്നില്ല തങ്ങളുടെ പ്രണയമെന്ന് ബിജു മേനോനും സംയുക്തയും ഒരേ സ്വരത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. മെച്വേര്‍ഡ് ആയ ആണുങ്ങളെ പ്രണയിക്കാനാണ് രസമെന്ന് സംയുക്തയുടെ പക്ഷം. പ്രണയത്തിലായിരുന്ന കാലത്ത് അഞ്ചു മിനിറ്റില്‍ കൂടുതല്‍ കൂടുതല്‍ ഫോണില്‍ സംസാരിച്ചിട്ടില്ലാത്ത കമിതാക്കളാണ് ഇരുവരും. എന്നാണ് പരസ്പരം പ്രണയത്തിലായതെന്ന് ഇപ്പോഴും അവര്‍ക്കറിയില്ല. ഒന്നുമാത്രം അറിയാം, ഇരുവരും പ്രണയത്തിലാണെന്ന് മറ്റുള്ളവര്‍ പറഞ്ഞപ്പോള്‍ അവര്‍ അതെക്കുറിച്ച് ആലോചിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല. ബിജുവിന് ഇപ്പോഴും കത്തെഴുതാറുണ്ട് സംയുക്ത. ദൂരയാത്ര പോവുമ്പോള്‍ പറയാനുള്ളതെല്ലാം എഴുതി മിസ് യൂ എന്ന് കുറിയ്ക്കും. എന്നിട്ട് ബിജുവിന്റെ ബാഗില്‍ വയ്ക്കും. ചില പ്രണയങ്ങള്‍ അങ്ങനെയാണല്ലോ.
മനം കവര്‍ന്ന പ്രണയ താരങ്ങള്‍; ലേഖനത്തിന്റെ പൂര്‍ണരൂപം സ്റ്റാര്‍ ആന്റ് സ്റൈലില്‍ വായിക്കാം
Content Highlights: Biju Menon Samyuktha Varma love story