Biju menon
ഈ വര്‍ഷത്തെ ദേശിയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ മിന്നി തിളങ്ങി നില്‍ക്കുകയാണ് മലയാള സിനിമ, നിരവധി അവാര്‍ഡുകളുമായി അയ്യപ്പനും കോശിയും മുന്നിലാണ്. സച്ചി ഈ സന്തോഷം കാണാന്‍ ഇല്ലാത്തതാണ് ഏറ്റവും വിഷമമെന്ന് ബിജു മേനോന്‍ പ്രതികരിച്ചു
''ഈ അവാര്‍ഡ് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. രണ്ടു വര്‍ഷം മുന്‍പ് കഴിഞ്ഞ ഒരു സിനിമയാണ് അയ്യപ്പനും കോശിയും. പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയാണിത്.ഈ അവസരത്തില്‍ ഓര്‍ക്കാനും എനിക്ക് നന്ദി പറയാനുമുള്ളത് സച്ചിയോടു മാത്രമാണ്. സച്ചി നമ്മളോടൊപ്പമില്ല. ഇത്രയും നല്ലൊരു കഥാപാത്രം എനിക്ക് തന്നതിന്, പ്രേക്ഷകര്‍ സ്വീകരിച്ച ഇത്രയും നല്ല സിനിമ തന്നതിന് സച്ചിയോട് നന്ദി പറയുന്നു, ദൈവത്തോട് നന്ദി പറയുന്നു. എന്റെയൊപ്പം ജോലി ചെയ്ത സഹപ്രവര്‍ത്തകരോടും എന്റെ നന്ദിയും സ്‌നേഹവും അറിയിക്കുകയാണ്.
ഈ ചിത്രത്തിന്റെ ആദ്യത്തെ ആലോചന മുതല്‍ തന്നെ ഞാന്‍ ഒപ്പമുണ്ടായിരുന്നു ചെറിയ ക്യാന്‍വാസിലായിരുന്നു ഈ സിനിമ ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. ഈ അംഗീകാരത്തിന് ഒരുപാട് സന്തോഷം എല്ലാവരോടും നന്ദി പറയുന്നു. ഈ സന്തോഷം കാണാന്‍ സച്ചിയില്ലെന്നതാണ് വലിയ വിഷമം. സച്ചിയുടെ വലിയ എഫര്‍ട്ടിന് കിട്ടിയ അംഗീകാരമായിട്ട് ഇതിനെ കാണുന്നു.
ഒരുപാട് സിനിമകളുണ്ടായിരുന്നുവെന്നാണ് അറിയാന്‍ സാധിച്ചത്. അതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടതില്‍ വലിയ സന്തോഷം. ഇത്തരത്തില്‍ അവാര്‍ഡ് ലഭിക്കുന്നത് വലിയ പ്രചോദനമാണ്''. ബിജു മേനോന്‍ പ്രതികരിച്ചു
Content Highlights: Biju menon response award national award
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..