പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ, ബിജു മേനോൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന "ആർക്കറിയാം "മെയ് 19-ന് ഓടിടിയിൽ റിലീസിനെത്തുന്നു. റൂട്സിലൂടെയാണ് റിലീസ്

സാനു ജോൺ വർഗീസ് ആണ് സംവിധാനം . കോവിഡ് കാല പ്രതിസന്ധികൾ നേരിടുന്ന കുടുംബത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഏപ്രിൽ 11 നാണ് ചിത്രം തീയേറ്ററിൽ പ്രദർശനത്തിനെത്തിയത്.

വിരമിച്ച ഗണിത അധ്യാപകന്റെ വേഷമാണ് ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിക്കുന്നത്. 72 വയസുകാരനായ ഇട്ടിയവറ ആയിട്ടുള്ള താരത്തിന്റെ മെയ്ക്കോവർ ഏറെ ശ്രദ്ധ നേടിയിരുന്നു.

മൂൺഷോട്ട് എൻറർടെയ്‍ൻമെൻറ്സിൻറെയും ഒപിഎം സിനിമാസിൻറെയും ബാനറുകളിൽ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ തിരക്കഥ രചിച്ചത് സാനു ജോൺ വർഗീസ്, രാജേഷ് രവി, അരുൺ ജനാർദ്ദനൻ എന്നിവർ ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്സാൻ ഗാരിപെരേരയുടെയുമാണ് ഗാനങ്ങൾ.

Content Highlights : Biju Menon Parvathy Sharfudheen Movie Aarkkariyaam OTT Release